Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suresh Gopi

എ​യിം​സ് കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ രാ​ഷ്ട്രീ​യം വി​ടും: സു​രേ​ഷ് ഗോ​പി

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ എ​യിം​സ് കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ രാ​ഷ്ട്രീ​യം വി​ടു​മെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. എ​യിം​സ് സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ൽ വോ​ട്ട് ചോ​ദി​ച്ചു​വ​രി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ല്‍ ഏ​ത് എം​പി​യാ​ണ് നി​ങ്ങ​ളോ​ട് പ​റ​യു​ക​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

അ​നു​യോ​ജ്യ​മാ​യ അ​ഞ്ചു സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി കേ​ന്ദ്ര​ത്തെ അ​റി​യി​ക്കു​ക എ​ന്ന​താ​ണ് അ​ടു​ത്ത ന​ട​പ​ടി. കേ​ര​ള​ത്തി​ല്‍ എ​വി​ടെ വേ​ണ​മെ​ങ്കി​ലും സ്ഥ​ലം ത​രാ​മെ​ന്ന ആ​രേ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന്‍റെ സ​മീ​പ​നം വ​ള​രെ പോ​സി​റ്റീ​വ് ആ​ണെ​ന്നും സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ​യും ഇ​ടു​ക്കി​യും ആ​ണ് സം​സ്ഥാ​ന​ത്ത് എ​യിം​സ് വ​രേ​ണ്ട സ്ഥ​ല​ങ്ങ​ള്‍. കേ​ര​ള​ത്തി​ന് ഏ​ക എം​പി​യെ സ​മ്മാ​നി​ച്ച തൃ​ശൂ​രി​നും എ​യിം​സി​ന് അ​വ​കാ​ശ​മു​ണ്ട്. രേ​ഖാ​മൂ​ലം കാ​ര്യ​ങ്ങ​ള്‍ നീ​ക്കി​യാ​ല്‍ അ​ടു​ത്ത ബ​ജ​റ്റി​ന് മു​മ്പ് കേ​ര​ള​ത്തി​ന് എ​യിം​സ് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ മു​ഖ്യ​മ​ന്ത്രി കോ​ഴി​ക്കോ​ട് മാ​ത്ര​മേ സ്ഥ​ലം ഉ​ള്ളൂ എ​ന്ന് പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് ‌എ​യിം​സ് നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​ല്‍ സം​സ്ഥാ​നം ടാ​ക്‌​സ് കു​റ​യ്ക്കു​ന്ന​തി​ന് ത​യാ​റാ​ക​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യി​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ല; ‘അ​ദ്ദേ​ഹം ജോ​ലി ചെ​യ്യ​ട്ടെ’ എ​ന്ന് സു​രേ​ഷ് ഗോ​പി

കോ​യ​മ്പ​ത്തൂ​ർ: ത​മി​ഴ്‌​നാ​ട്ടി​ൽ വ​ൻ വി​ജ​യം നേ​ടി പു​തു​താ​യി അ​ധി​കാ​ര​മേ​റ്റ മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യി​യെ വി​ല​യി​രു​ത്താ​ൻ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം പ്ര​കൃ​തി​വാ​ത​ക, ടൂ​റി​സം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. കോ​യ​മ്പ​ത്തൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​മി​ഴ​ക വെ​ട്രി ക​ഴ​കം ത​മി​ഴ്‌​നാ​ടി​ന് പു​റ​ത്തേ​ക്ക്, പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​ൻ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും, ഒ​രു ത​മി​ഴ് പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക്ക് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ എ​ന്ത് സ്വാ​ധീ​ന​മാ​ണ് ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​ക എ​ന്ന​തി​നെ​ക്കു​റി​ച്ചു​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് മ​ന്ത്രി ത​ന്‍റേ​താ​യ ശൈ​ലി​യി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്.

"അ​ദ്ദേ​ഹം ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റി​ട്ട​ല്ലേ ഉ​ള്ളൂ. ഇ​പ്പോ​ൾ ത​ന്നെ അ​തി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് വ​ള​രെ നേ​ര​ത്തെ​യാ​യി​പ്പോ​കും. അ​ദ്ദേ​ഹം ആ​ദ്യം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജോ​ലി ചെ​യ്യ​ട്ടെ." - സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ടി​വി​കെ കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ രാ​ഷ്ട്രീ​യ ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്നും അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി.

 

Movies

ബീ​ഫ് ക​ഴി​ച്ച​തി​ന് ക​ളി​യാ​ക്ക​ൽ, സ​മാ​ധാ​ന​ത്തോ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​വി​ടെ പ​റ്റി​ല്ലേ? പൊ​ട്ടി​ത്തെ​റി​ച്ച് മാ​ധ​വ് സു​രേ​ഷ്

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യി ന​ട​നും സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​നു​മാ​യ മാ​ധ​വ് സു​രേ​ഷി​ന്‍റെ വാ​ക്കു​ക​ള്‍. ഒ​രു റ​സ്റ്റോ​റ​ന്‍റി​ലി​രു​ന്ന് ബീ​ഫ് ക​ഴി​ച്ച​തി​ന് താ​രം നേ​രി​ട്ട അ​നു​ഭ​വ​മാ​ണ് തു​റ​ന്നു​പ​റ​ഞ്ഞ​ത്.

തൊ​ട്ട​ടു​ത്ത മേ​ശ​യി​ലി​രു​ന്ന​യാ​ൾ ബി​ജെ​പി, ബീ​ഫ് ബീ​ഫ് എ​ന്നു പ​റ​ഞ്ഞ് ക​ളി​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മാ​ധ​വ് പ​റ​ഞ്ഞ​ത്.

''ഞാ​ന്‍ ഒ​രു റ​സ്‌​റ്റോ​റ​ന്‍റി​ലി​രു​ന്ന് എ​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഭ​ക്ഷ​ണ​മാ​യ ബീ​ഫ് സ്റ്റീ​ക്ക് ക​ഴി​ക്കു​ക​യാ​യി​രു​ന്നു. എ​ന്‍റെ അ​ച്ഛ​നു​മ​റി​യാം ഞാ​ന​ത് ക​ഴി​ക്കു​ന്ന​ത്. അ​ച്ഛ​ന്‍ എ​ന്നോ​ട് ക​ഴി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല.

മ​ദ്യ​പി​ക്ക​രു​ത്, സി​ഗ​ര​റ്റ് വ​ലി​ക്ക​രു​തെ​ന്നേ പ​റ​ഞ്ഞി​ട്ടു​ള്ളൂ. ബീ​ഫ് അ​ട​ക്കം ഒ​ന്നും ക​ഴി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്‍റെ ചേ​ച്ചി​യും സു​ഹൃ​ത്തു​ക്ക​ളും അ​ടു​ത്തൊ​രു ടേ​ബി​ളി​ല്‍ ഇ​രി​പ്പു​ണ്ട്. ഞാ​നും എ​ന്‍റെ ക​സി​നും സു​ഹൃ​ത്തും ഒ​രു​മി​ച്ചാ​ണ് ഇ​രി​ക്കു​ന്ന​ത്. എ​ന്‍റെ തൊ​ട്ട​ടു​ത്താ​യി ര​ണ്ട് പേ​ര്‍ ഇ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

അ​തി​ല്‍ ഒ​രാ​ള്‍ മ​റ്റൊ​രാ​ളോ​ട് പ​റ​യു​ക​യാ​ണ്. എ​നി​ക്ക് കേ​ള്‍​ക്കാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നു. ബി​ജെ​പി, ബീ​ഫ് ബീ​ഫ് എ​ന്ന്. ഞാ​ന്‍ ക​ഴി​ക്കു​ന്ന​തി​നെ ക​ളി​യാ​ക്കി പ​റ​യു​ക​യാ​ണ്.

എ​നി​ക്ക് ഒ​രു റ​സ്‌​റ്റോ​റ​ന്‍റി​ല്‍ പോ​യി സ​മാ​ധ​ന​ത്തോ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സ്‌​പേ​സ് പോ​ലും ഈ ​നാ​ട്ടി​ലി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ല്‍ പ​രി​താ​പ​ക​ര​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ സാ​ക്ഷ​ര​ത​യു​ള്ള​ത് കേ​ര​ള​ത്തി​ല​ല്ലേ. ഇ​ങ്ങ​നെ​യു​ള്ള​വ​രി​ല്‍ നി​ന്നും ഇ​താ​ണോ പ്ര​തീ​ക്ഷി​ക്കേ​ണ്ട​ത്''. മാ​ധ​വ് സു​രേ​ഷ് പ​റ​ഞ്ഞു.

Kerala

തൃ​ശൂ​രി​ൽ വോ​ട്ട് ചോ​ർ​ച്ച; സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ബി​ജെ​പി​യി​ൽ പ​ട​യൊ​രു​ക്കം

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ ബി​ജെ​പി​ക്കു​ണ്ടാ​യ തി​രി​ച്ച​ടി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ പ​ട​യൊ​രു​ക്കം. തൃ​ശൂ​ർ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി​ല്ലെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

ജി​ല്ല​യി​ലേ​ക്ക് പ​ദ്ധ​തി​ക​ളൊ​ന്നും കൊ​ണ്ടു​വ​രാ​ന്‍ സു​രേ​ഷ് ഗോ​പി​ക്ക് ക​ഴി​യാ​ത്ത​ത് തി​രി​ച്ച​ടി​യാ​യെ​ന്നും ഒ​രു​വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ണ​ലൂ​ര്‍, നാ​ട്ടി​ക എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 2021നെ ​അ​പേ​ക്ഷി​ച്ച് വോ​ട്ട് വി​ഹി​ത​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യ​പ്പോ​ള്‍ ബാ​ക്കി​യു​ള്ള അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ ബി​ജെ​പി​യു​ടെ പ്ര​ക​ട​നം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു.

തൃ​ശൂ​രി​ൽ നി​ന്ന് ആ​ദ്യ​മാ​യി ഒ​രു ബി​ജെ​പി പ്ര​തി​നി​ധി​യെ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് അ​യ​ച്ച​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ കേ​ന്ദ്ര​മ​ന്ത്രി​യാ​യി​ട്ടും ഒ​രു പ​ദ്ധ​തി​പോ​ലും നേ​ടി​യെ​ടു​ക്കാ​ൻ സു​രേ​ഷ് ഗോ​പി​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന വി​മ​ർ​ശ​നം.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യി സം​സാ​രി​ച്ചു, നാ​ളെ ഗ​വ​ർ​ണ​റെ കാ​ണും: സു​രേ​ഷ് ഗോ​പി എം​പി

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ഡെ​ന്‍റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ പ​റ​ഞ്ഞു. കു​ടും​ബം അ​വ​രു​ടെ കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞു.

എ​ന്നാ​ൽ കാ​ര്യ​ങ്ങ​ളി​ൽ ചി​ല പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ട്. നാ​ളെ ഗ​വ​ർ​ണ​റെ കാ​ണും. കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കും. അ​തു​മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ചെ​യ്യാ​നാ​വു​ന്ന​ത്. മ​റ്റ് കാ​ര്യ​ങ്ങ​ൾ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. നി​തി​ൻ രാ​ജി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി.

Kerala

സുരേഷ് ഗോപിക്ക് ആശ്വാസം; തെരഞ്ഞെടുപ്പ് ചോദ്യംചെയ്‌ത ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: തൃശൂരിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുകൊണ്ടുള്ള രണ്ടാമത്തെ ഹർജിയിൽ സുരേഷ് ഗോപിക്ക് ആശ്വാസം. ഹർജി ഹൈക്കോടതി തള്ളി. തൃശൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ച ജോഷി വില്ലടം നൽകിയ ഹർജിയാണ് തള്ളിയത്. ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹർജി തള്ളിയത്.

തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ചാണ് ജോഷി വില്ലടം ഹർജി നൽകിയത്. ആരോപണങ്ങളിൽ വിശദമായ തെളിവെടുപ്പിന്‍റെ ആവശ്യമില്ലെന്നും പ്രഥമദൃഷ്ട്യാ ആരോപണത്തിൽ കഴമ്പില്ല എന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. സുരേഷ് ഗോപിക്കെതിരെ രണ്ടു ഹർജികളാണ് ഉണ്ടായിരുന്നത്.

മതചിഹ്നം ഉപയോഗിച്ച് സുരേഷ് ഗോപി വോട്ട് തേടിയെന്ന ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. തൃശൂരിലെ ഒരു വോട്ടറാണ് ഈ ഹർജി നൽകിയത്. ഈ ഹർജി നിലനിൽക്കുമെന്ന് നേരത്തെ തന്നെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹർജി തുടക്കത്തിൽ തന്നെ തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി സമർപ്പിച്ച അപേക്ഷ ഏപ്രിൽ ഒന്നിന് ഹൈക്കോടതി തള്ളിയിരുന്നു.

Kerala

കി​റ്റ് വി​വാ​ദം; പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: വാ​ടാ​ന​പ്പ​ള്ളി​യി​ലെ കി​റ്റ് വി​വാ​ദ​ത്തി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. കി​റ്റ് ആ​രോ​പ​ണ​ത്തി​ൽ സ​ത്യ​മി​ല്ല. അ​തു​കൊ​ണ്ടാ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​ത്. കേ​സ് എ​ടു​പ്പി​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ എ​ടു​പ്പി​ക്കൂ​വെ​ന്നും സു​രേ​ഷ്‌​ഗോ​പി വെ​ല്ലു​വി​ളി​ച്ചു.

ലോ​ക്ക​ൽ പോ​ലീ​സി​നോ​ട് ചോ​ദി​ക്കൂ സ​ത്യം പു​റ​ത്തു​വ​രും. ചി​ല ആ​ളു​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യ​ലാ​ണ് നി​ങ്ങ​ളു​ടെ ല​ക്ഷ്യം. ത​ന്നെ കു​റെ​നാ​ൾ കേ​സി​ന്‍റെ പേ​രി​ൽ ന​ട​ത്തി​യ​ത​ല്ലേ​യെ​ന്നും സു​രേ​ഷ്‌​ഗോ​പി ചോ​ദി​ച്ചു. വാ​ടാ​ന​പ്പ​ള്ളി​യി​ലെ ഹോ​ൾ​സെ​യി​ൽ വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ൽ കി​റ്റു​ക​ൾ ഓ​ർ​ഡ​ർ ചെ​യ്യാ​നാ​യി ബി​ജെ​പി നേ​താ​വും ച​ല​ച്ചി​ത്ര താ​ര​വു​മാ​യ ദേ​വ​ൻ എ​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി​യ​ത്.

ദേ​വ​നും ബി​ജെ​പി​യു​ടെ മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബ​ഗീ​ഷ് പൂ​രാ​ട​നു​മാ​ണ് കി​റ്റു​ക​ൾ ഓ​ർ​ഡ​ർ ചെ​യ്ത​തെ​ന്നും ഇ​രു​വ​രും സ്ഥാ​പ​ന​ത്തി​ന് മു​ക​ളി​ലെ വീ​ട്ടി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്നും കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ആ​രോ​പി​ച്ചു. സ്ഥ​ല​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കൂ​ടി ത​ടി​ച്ചു കൂ​ടി​യ​തോ​ടെ സം​ഘ​ർ​ഷം മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

Kerala

ട്രെയിനിനു നേരെ കല്ലേറ്, കർശനമായ നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി

തൃശൂർ: ട്രെയിനിന് നേരെ അതിക്രമം കാണിക്കുന്നവരെ പൂട്ടിക്കെട്ടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ട്രെയിനിന് നേരെ കല്ലേറ് കർശനമായ നിയമം കൊണ്ടുവരും. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന വിദ്യാർഥിയ്ക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിദ്യാർഥിക്ക് ധനസഹായം ഉൾപ്പെടെ നൽകുന്നതിനെക്കുറിച്ച് പറയാൻ കഴിയില്ല. പക്ഷേ കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അത്ഭുതങ്ങൾ വിരിയുമെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ കണക്ക് നല്‍കിയാല്‍ എഫ്സിആര്‍എ കുഴപ്പമുണ്ടാകില്ലെന്നും ക്രൈസ്തവ സഭകള്‍ക്ക് പേടിയില്ലെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Kerala

സുരേഷ് ഗോപിക്കെതിരായ ഹര്‍ജി നിലനില്‍ക്കും, വി​ചാ​ര​ണ നേ​രി​ട​ണം: ഹൈക്കോടതി

കൊ​ച്ചി : കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി നി​ല​നി​ല്‍​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും ഹൈ​ക്കോ​ട​തി. ത​നി​ക്കെ​തി​രാ​യ ഹ​ര്‍​ജി ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​രേ​ഷ് ഗോ​പി സ​മ​ര്‍​പ്പി​ച്ച ഇ​ട​ക്കാ​ല അ​പേ​ക്ഷ കോ​ട​തി നി​ര​സി​ച്ചു.

അ​തേ​സ​മ​യം, തൃ​ശൂ​രി​ലെ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും കു​ട​ക​ള്‍ വി​ത​ര​ണം ചെ​യ്‌​തെ​ന്ന അ​ഴി​മ​തി ആ​രോ​പ​ണം കോ​ട​തി റ​ദ്ദാ​ക്കി. മ​റ്റ് ആ​രോ​പ​ണ​ങ്ങ​ളി​ല്‍ സു​രേ​ഷ് ഗോ​പി വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് ജ​സ്റ്റീ​സ് പി. ​കൃ​ഷ്ണ​കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ടു.തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ പ്രാ​ഥ​മി​ക വാ​ദ​ങ്ങ​ള്‍ കോ​ട​തി ത​ള്ളി.

ഹ​ര്‍​ജി​യി​ലെ 16ാം ഖ​ണ്ഡി​ക​യി​ല്‍ പ​റ​യു​ന്ന കു​ട വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണം സി​പി​സി ച​ട്ട​പ്ര​കാ​രം ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും മ​റ്റ് അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വി​ചാ​ര​ണ തു​ട​രാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.തൃ​ശൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യം ചോ​ദ്യം ചെ​യ്ത് എ​ഐ​വൈ​എ​ഫ് തൃ​ശൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ബി​നോ​യ് ആ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 123ാം വ​കു​പ്പ് പ്ര​കാ​രം സു​രേ​ഷ് ഗോ​പി അ​ഴി​മ​തി കാ​ട്ടി​യെ​ന്നും അ​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യം അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. 2024ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി ടി​ക്ക​റ്റി​ലാ​ണ് സു​രേ​ഷ് ഗോ​പി വി​ജ​യി​ച്ച​ത്.

വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ല്‍ മ​ത ചി​ഹ്ന​ങ്ങ​ളു​പ​യോ​ഗി​ച്ച് വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ച്ചു, സു​രേ​ഷ് ഗോ​പി​ക്ക് വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി ശ്രീ​രാ​മ ഭ​ഗ​വാ​ന്‍റെ പേ​രി​ല്‍ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി, സു​ഹൃ​ത്ത് മു​ഖേ​ന സു​രേ​ഷ് ഗോ​പി വോ​ട്ട​ര്‍​മാ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ വാ​ഗ്ദാ​നം ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പെ​ന്‍​ഷ​ന്‍ തു​ക കൈ​മാ​റി, വോ​ട്ട​റു​ടെ മ​ക​ള്‍​ക്ക് കൈ​ക്കൂ​ലി​യാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ല്‍​കി തു​ട​ങ്ങി​യ​വ​യാ​ണ് ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണ​ങ്ങ​ള്‍.

Kerala

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപി എംപിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്‍റ് ആണ് സുരേഷ് ഗോപിക്കെതിരെ ഹർജി സമർപ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റേതാണ് ഉത്തരവ്. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

എന്നാൽ ഈ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് വിചാരണയുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്.

Kerala

രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി​യി​ല്ല; ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്: സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി​യി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ചു​രു​ക്കം ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ്ടി​വ​രു​ന്നു എ​ന്നേ​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സ​വും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഓ​യി​ൽ ക​മ്പ​നി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു. പ്ര​തി​സ​ന്ധി ഉ​ണ്ടെ​ന്ന​ത് വ്യാ​ജ​പ്ര​ച​ര​ണം മാ​ത്ര​മാ​ണ്.​അ​മേ​രി​ക്ക ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് പോ​ലും പാ​ച​ക വാ​ത​ക​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ട്.​വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു

അ​തേ​സ​മ​യം, പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടാ​ഴ്ച​യാ​യി തു​ട​രു​ന്ന പാ​ച​ക വാ​ത​ക ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ആ​വ​ശ്യ​ത്തി​ന് സി​ലി​ണ്ട​ർ കി​ട്ടി​യി​ല്ലെ​ങ്കി​ൽ വി​ല കൂ​ട്ടേ​ണ്ടി വ​രു​മെ​ന്നാ​ണ് ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

Kerala

ഭരണം ലഭിച്ചില്ലെങ്കിലും 30 പേർ ഉള്ള വൻ സംഘം നിയമസഭയിൽ ഉണ്ടാകണം: സുരേഷ് ഗോപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നയിക്കുന്ന വൻ സംഘം നിയമസഭയിൽ ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഓരോ മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർഥികൾ ജയിച്ചു വരേണ്ടത് കേരളത്തിന്‌ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ 10 വർഷം നേരിട്ടത് ഭരണദുരന്തമാണ്. 2006ൽ വി.എസിനെ ഒരുകാരണവശാലും വിജയിപ്പിക്കരുതെന്ന് പറഞ്ഞ് ഒരുപാട് പേർ നടന്നു. അന്ന് വി.എസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ആളാണ് താൻ.

2006ൽ വി.എസിനുവേണ്ടി 11 വേദികളിൽ പ്രചാരണത്തിന് പോയി. വി.എസിനെ പോലെയും നായനാരെ പോലെയും ചങ്കുറപ്പുള്ള ഒരു നേതാക്കളും ഇന്ന് സിപിഎമ്മിൽ ഇല്ല.

എൻഡിഎയ്ക്ക് ഭരണം ലഭിച്ചില്ലെങ്കിലും 30 പേർ ഉള്ള വൻ സംഘം ഉണ്ടാകണം. രാഹുൽ ഗാന്ധി ഒരു പാരമ്പര്യം ആണെങ്കിൽ പത്മജയും ഒരു പാരമ്പര്യമാണ്. കരുണാകര പാരമ്പര്യത്തിന്‍റെ തുടർച്ചയാണ് താമരചിഹ്നത്തിൽ മത്സരിക്കാൻ പോകുന്നത്. അന്തസുള്ള മലയാളി ആരെന്ന് ചോദിച്ചാൽ ആദ്യം എഴുതി വയ്ക്കുന്ന പേരിൽ ലീഡർ കരുണകാരൻ ഉണ്ടാകും.

അവരെ വിജയിപ്പിച്ചു വിട്ടാൽ അത് വലിയ ഗുരുദക്ഷിണയാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ശോഭ സുരേന്ദ്രൻ മത്സരിച്ചു വിജയിച്ചു വന്നിരുന്നെങ്കിൽ നമ്മുടെ കർട്ടൻ റൈസർ അതായി മാറിയേനെ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കള്ളന്മാരാണെന്ന് താൻ പറയില്ല, അത് പോലീസ് ആണ് പറയേണ്ടത്.

ശബരിമലയിൽ മോഷ്ടിക്കപ്പെട്ട സ്വർണം തിരിച്ചുകൊണ്ടുവന്ന് വയ്ക്കേടോ എന്ന് നിയമസഭയിൽ പറയാൻ ആരും ഇല്ലാതായി പോയെന്നും സുരേഷ് ഗോപി വിമർശിച്ചു.

Kerala

യുഎഇയിൽ ഉൾപ്പെടെ പാചകവാതക നിയന്ത്രണമുണ്ട്; അവിടെ ജനാധിപത്യമല്ലാത്തതു കൊണ്ട് ജനങ്ങൾ കയർക്കുന്നില്ല: സുരേഷ് ഗോപി

തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിൽ പ്രതികരണവുമായ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. യുഎഇയിലും മറ്റ് പലയിടത്തും പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടെന്നും അവിടെയൊക്കെ ജനാധിപത്യം അല്ലാത്തതുകൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷൻ വിളിച്ചുചേർത്ത ഹോട്ടൽ ഉടമകളുടെയും കേറ്ററിംഗ് അസോസിയേഷന്‍റെയും യോഗത്തിൽ ഫോണിലൂടെയാണ് മന്ത്രി സംസാരിച്ചത്.

പശ്ചിമേഷ്യയിലെ യുദ്ധം സാരമായി തന്നെ ലോകരാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. വാണിജ്യ മേഖലയിൽ 20 ശതമാനം വാതകം എത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കാരണം ജനങ്ങൾക്ക് പാചകവാതകം കിട്ടാതാകരുതെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്‍റെ ഭാഗത്തുനിന്ന് നിയന്ത്രണങ്ങൾ ചില ഘട്ടങ്ങളിൽ അനിവാര്യമാണ്. യുദ്ധത്തിന്‍റെ സാഹചര്യത്തിൽ കേന്ദ്രം ചില മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Kerala

ഒ​റ്റ​പ്പാ​ല​ത്ത് പ്ര​ചാ​ര​ണം തു​ട​ങ്ങി ബി​ജെ​പി; മേ​ജ​ർ ര​വി മ​ത്സ​രി​ച്ചേ​ക്കും

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് ബി​ജെ​പി. ചു​വെ​ര​ഴു​തി​യാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യാ​ണ് ഇ​വി​ടെ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ധാ​ര​ണ​യാ​യ​താ​ണ് വി​വ​രം.

രാ​ഷ്ട്രീ​യ യു​ദ്ധ​ത്തി​ന് ഇ​റ​ങ്ങു​ക​യാ​ണോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ 'എ​ന്നെ കു​റി​ച്ച് എ​പ്പോ​ൾ പ​റ​യ​ണം എ​ങ്കി​ലും നി​ങ്ങ​ൾ​ക്ക് യു​ദ്ധം വേ​ണ​മ​ല്ലേ' എ​ന്നാ​യി​രു​ന്നു മേ​ജ​ർ ര​വി​യു​ടെ പ്ര​തി​ക​ര​ണം. പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി എ​ന്ന​ത് ശ​രി​യാ​ണെ​ന്ന് മേ​ജ​ർ ര​വി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രു​ന്ന​തു വ​രെ ത​നി​ക്ക് സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് സ്ഥി​രീ​ക​ര​ണം ന​ൽ​കാ​നാ​വി​ല്ലെ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞു.

ഒ​റ്റ​പ്പാ​ലം സ​മാ​ധാ​ന​മു​ള്ള മ​ത​സൗ​ഹാ​ർ​ദം നി​ല​നി​ൽ​ക്കു​ന്ന വ​യ​ല​ൻ​സ് ഇ​ല്ലാ​ത്ത പ്ര​ദേ​ശ​മാ​ണെ​ന്ന് മേ​ജ​ർ ര​വി പ​റ​ഞ്ഞു. താ​നൊ​രു പ​ച്ച വ​ള്ളു​വ​നാ​ട​ൻ​കാ​ര​നാ​ണ്. 'കു​ട്ട്യേ എ​വി​ടെ​പ്പോ​യി, കു​ട്ട്യേ കാ​ണാ​നി​ല്ല​ല്ലോ' എ​ന്നെ​ല്ലാം ഇ​വി​ട​ത്തെ അ​മ്മ​മാ​ർ പ​റ​യു​ന്ന​തു കേ​ൾ​ക്കു​മ്പോ​ൾ ആ ​ഭാ​ഷ​യി​ൽ ത​ന്നെ​യു​ണ്ടൊ​രു ഭം​ഗി​യെ​ന്ന് മേ​ജ​ർ ര​വി പ​റ​ഞ്ഞു. ത​ന്‍റെ വോ​ട്ട് ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്താ​ണ്. അ​ത് ഇ​ങ്ങോ​ട്ട് മാ​റ്റാ​ൻ അ​പേ​ക്ഷ കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞു.

Kerala

തൃ​​​ശൂ​​​രി​​​ൽ കി​​​ട്ടി​​​യ സ​​​മ്മാ​​​നം എ​​​സ്ബി​​​ക്കു ന​​​ൽ​​​കി സു​​​രേ​​​ഷ് ഗോ​​​പി

ച​​​ങ്ങ​​​നാ​​​ശേ​​​രി: കേ​​​​ന്ദ്ര​​​​സ​​​​ഹ​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി തൃ​​​​ശൂ​​​​രി​​​​ല്‍നി​​​​ന്നു ത​​​നി​​​ക്കു കി​​​ട്ടി​​​യ ഒ​​​രു ഉ​​​പ​​​ഹാ​​​രം എ​​​​സ്ബി കോ​​​​ള​​​​ജി​​​​നു സ​​​മ്മാ​​​നി​​​ച്ചു.സ്വ​​​​ര്‍ണ​​​​നി​​​​റ​​​​മു​​​​ള്ള നെ​​​​റ്റി​​​​പ്പ​​​​ട്ട​​​​ത്തി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യാ​​​​ണ് കോ​​​​ള​​​​ജി​​​​നു സ​​​​മ്മാ​​​​ന​​​​മാ​​​​യി ന​​​​ല്‍കി​​​​യ​​​​ത്.

ഞാ​​​​ന്‍ തൃ​​​​ശൂ​​​​ര്‍നി​​​​ന്ന് ഒ​​​​രു സ​​​​മ്മാ​​​​നം കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്. കോ​​​​ള​​​​ജി​​​​ലെ പൂ​​​​ര്‍വ​​​​വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളും ച​​​​ല​​​​ച്ചി​​​​ത്ര പ്ര​​​​തി​​​​ഭ​​​​ക​​​​ളു​​​​മാ​​​​യ പ്രേം​​​​ന​​​​സീ​​​​ര്‍, എം.​​​​ജി. ​​സോ​​​​മ​​​​ന്‍, കു​​​​ഞ്ചാ​​​​ക്കോ ബോ​​​​ബ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ക്കു​​​​വേ​​​​ണ്ടി സ​​​​മ​​​​ര്‍പ്പി​​​​ക്കു​​​​ന്നു.

ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​പ​​​​തി സി.​​​​പി.​ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ ഈ ​​​​സ​​​​മ്മാ​​​​നം കോ​​​​ള​​​​ജി​​​​നു സ​​​​മ​​​​ര്‍പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​സം​​​​ഗ​​​​ത്തി​​​​ല്‍ സു​​​​രേ​​​​ഷ് ഗോ​​​​പി അ​​​​ഭ്യ​​​​ര്‍ഥി​​​​ച്ചു.

ഇ​​​​തി​​​​ന്‍പ്ര​​​​കാ​​​​രം ഉ​​​​പ​​​​രാ​​​ഷ്‌​​​ട്ര​​​പ​​​​തി ഈ ​​​​ഉ​​​​പ​​​​ഹാ​​​​രം ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍, പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ ഫാ.​​ ​​ഡോ. ​​ടെ​​​​ഡി കാ​​​​ഞ്ഞൂ​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ക്കു കൈ​​​​മാ​​​​റി.

Kerala

ശബരിമല കൊടിമര പ്രതിഷ്ഠ: വിജിലൻസ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ പു​തി​യ കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യി​ല്‍ ക്ര​മ​ക്കേ​ട് ഉ​ണ്ടാ​യോ​യെ​ന്ന് വ്യ​ക്ത​ത വ​രു​ത്താ​ന്‍ വി​ജി​ല​ന്‍​സ് സം​ഘം കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കൊ​ടി​മ​ര നി​ര്‍​മാ​ണ ആ​വ​ശ്യ​ത്തി​ന് സ്വ​ര്‍​ണം സം​ഭാ​വ​ന ചെ​യ്ത​വ​രി​ല്‍ നി​ന്നു മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ വി​ജി​ല​ന്‍​സ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.

സ്വ​ര്‍​ണം സം​ഭാ​വ​ന ന​ല്‍​കി​യ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ സു​രേ​ഷ് ഗോ​പി​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​റ്റ് സി​നി​മാ താ​ര​ങ്ങ​ളോ​ടും കൊ​ടി​മ​ര നി​ര്‍​മാ​ണ​ത്തി​ന് സ്വ​ര്‍​ണം സം​ഭാ​വ​ന ന​ല്‍​കാ​ന്‍ താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു​വെ​ന്ന് സു​രേ​ഷ് ഗോ​പി മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

മോ​ഹ​ന്‍​ലാ​ല്‍, സു​രേ​ഷ് കു​മാ​ര്‍, ഷാ​ജി കൈ​ലാ​സ്, ര​ണ്‍​ജി പ​ണി​ക്ക​ര്‍ ഉ​ള്‍​പ്പെ​ടെ 27 പേ​രാ​ണ് കൊ​ടി​മ​ര നി​ര്‍​മാ​ണ​ത്തി​ന് സ്വ​ര്‍​ണം സം​ഭാ​വ​ന​യാ​യി ദേ​വ​സ്വം ബോ​ര്‍​ഡി​ന് ന​ല്‍​കി​യി​രു​ന്നു. ബോ​ര്‍​ഡി​ന് ല​ഭി​ച്ച സ്വ​ര്‍​ണ​ത്തി​ന്‍റെ​യും കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യ്ക്ക് ഉ​പ​യോ​ഗി​ച്ച സ്വ​ര്‍​ണ​ത്തി​ന്‍റെ​യും ക​ണ​ക്ക് ഒ​ത്തു​നോ​ക്കു​ന്ന​തി​നാ​ണ് വി​ജി​ല​ന്‍​സ് സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യം ദു​രീ​ക​രി​ക്കാ​നാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ ന​ട​പ​ടി.

Kerala

ശബരിമല കൊടിമര നിർമാണം: സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. സ്വർണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് പ്രത്യേകസംഘമാണ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്.

ഞായറാഴ്ചയാണ് മൊഴി രേഖപ്പെടുത്തിയത്. സുരേഷ് ഗോപി സംഭാവന നൽകിയ സ്വർണത്തിന്‍റെ അളവ് ഉൾപ്പെടെ മൊഴി നൽകിയതായാണ് വിവരം.

കൊടിമര നവീകരണത്തിനായി 27 പേർ സ്വർണം നൽകിയതായാണ് ഔദ്യോഗിക രേഖകളിലുള്ളത്. ഇവരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്. അതിന് പുറമെ മറ്റ് ചിലരും സ്വർണം നൽകിയെങ്കിലും അവരുടെ വിവരങ്ങൾ വ്യക്തമല്ല.

കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവരിൽനിന്നും വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയിരുന്നു.

District News

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ചി​റ​യി​ൽ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി

മ​ണ്ണ​യ്ക്ക​നാ​ട്: കേ​ന്ദ്ര​മ​ന്ത്രി​യും ച​ല​ച്ചി​ത്ര ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി മ​ണ്ണ​യ്ക്ക​നാ​ട് ചി​റ​യി​ൽ ജ​ലാ​ധി​വാ​സ ഗ​ണ​പ​തി ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ മ​ന്ത്രി ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​ധാ​ന വ​ഴി​പാ​ടു​ക​ളാ​യ ഒ​റ്റ​യ​ട, 108 കു​ടം അ​ഭി​ഷേ​കം, അ​ഷ്‌​ട​ദ്ര​വ്യ ഗ​ണ​പ​തി​ഹോ​മം തു​ട​ങ്ങി​യ​വ സു​രേ​ഷ് ഗോ​പി​യു​ടെ പേ​രി​ൽ വ​ഴി​പാ​ട് ന​ട​ത്തി. ച​ല​ച്ചി​ത്ര ന​ട​നും ദേ​വ​സ്വം ര​ക്ഷാ​ധി​കാ​രി​യു​മാ​യ ബാ​ബു ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.

Kerala

തൃ​ശൂ​ർ​പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വം; പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മ​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: തൃ​ശൂ​ർ​പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടി​ൽ ത​ന്‍റെ മൊ​ഴി നി​ഴ​ലി​ച്ചു​പോ​ലും ക​ണ്ടി​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. വി​ഷ​യ​ത്തി​ൽ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മ​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം പൂ​രം ന​ല്ല രീ​തി​യി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച് മു​ഖ്യ​മ​ന്ത്രി ഒ​രു അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു. അ​തി​ല്‍ താ​ൻ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ബ​ന്ധം പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി.

യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ ഒ​രു കാ​ര്യം മൊ​ഴി​യെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് താ​ൻ പ​റ​ഞ്ഞ​താ​ണ്. എ​ന്നാ​ല്‍ അ​ത് റി​പ്പോ​ർ​ട്ടി​ല്‍ വ​ന്നി​ട്ടി​ല്ല. പി​ന്നെ ആ ​റി​പ്പോ​ർ​ട്ട് എ​ങ്ങ​നെ പൂ​ർ​ണ​മാ​കു​മെ​ന്നും സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു. വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​ങ്കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ഷ‍​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും എം​പി അ​റി​യി​ച്ചു. അ​തേ​സ​മ​യം എ​യിം​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ലും സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു. എ​യിം​സ് വ​രാ​തെ എ​വി​ടെ പോ​കാ​നെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

എ​യിം​സ് വ​രു​മ്പോ​ൾ അ​തി​ന്‍റെ മ​ഹ​ത്വം ത​നി​ക്ക് ത​ന്നെ​യാ​വും. എ​യിം​സ് പ​റ​ഞ്ഞ് വോ​ട്ട് ചോ​ദി​ക്കാ​ൻ താ​ൻ വ​രി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

ഔ​ദ്യോ​ഗി​ക വാ​ഹ​നം എ​ത്താ​ന്‍ വൈ​കി; ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ​ഞ്ച​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: ശി​വ​രാ​ത്രി ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഔ​ദ്യോ​ഗി​ക വാ​ഹ​നം എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മ​ട​ങ്ങി. ശി​വ​രാ​ത്രി മ​ഹാ​പ​രി​ക്ര​മ​ യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് സം​ഭ​വം.

വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു വാ​ഹ​നം പാ​ർ​ക്ക് ചെ​യ്‌​തി​രു​ന്ന​ത്. യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത് വേ​ഗ​ത്തി​ൽ മ​ട​ങ്ങാ​ൻ നി​ന്ന സു​രേ​ഷ് ഗോ​പി​യ്ക്ക​രി​കി​ലേ​ക്ക് വി​ചാ​രി​ച്ച സ​മ​യ​ത്ത് ഔ​ദ്യോ​ഗി​ക വാ​ഹ​നം എ​ത്തി​യി​ല്ല.

തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച് അ​തി​ൽ ക​യ​റി രാ​മ​നി​ല​യ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. മ​ന്ത്രി ഓ​ട്ടോ​യി​ൽ ക​യ​റി​യ​തി​ന് പി​ന്നാ​ലെ ഗ​ൺ​മാ​ൻ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കൊ​പ്പം വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ലി​രു​ന്നു.

മ​റ്റൊ​രു ബി​ജെ​പി നേ​താ​വും സു​രേ​ഷ് ഗോ​പി​യ്ക്കൊ​പ്പം ഓ​ട്ടോ​യി​ൽ ക​യ​റി. ഓ​ട്ടോ പു​റ​പ്പെ​ട്ട് ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ത​ന്നെ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം അ​വി​ടെ​യെ​ത്തി. സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Kerala

ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് താനാണെന്ന് സുരേഷ് ഗോപി

കൊല്ലം: ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് താൻ തന്നെയാണെന്നും തന്‍റെ വിയർപ്പിന്‍റെ അംശം അതിലുണ്ടാകണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.

താൻ തന്നെയാണ് അതിൽ സ്വർണം ഒട്ടിച്ചത്. അഷ്ടദിക്പാലക ശിൽപങ്ങളിൽ തന്‍റെ മകനും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്ന് സ്വർണം ഒട്ടിച്ചുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തന്‍റെ വല്യമ്മാവൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ചെയർമാനായിരിക്കുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ ‍തെളിയുന്നത്. 300–400 വർഷം നിലനിൽക്കാനുള്ള കൊടിമരമാണെന്നാണ് പറഞ്ഞിരുന്നത്.

വീട്ടിൽ നിന്നുള്ള സ്വർണം ജ്വല്ലറിയിൽ കൊടുത്ത് 24 കാരറ്റ് സ്വർണമാക്കി. മോഹൻലാൽ തന്നെ വിളിച്ച് സ്വർണം നൽകാമെന്നു പറഞ്ഞു. ഇങ്ങനെ പലരും അതിൽ പങ്കാളികളായി.

അന്നത്തെ ദേവസ്വം ബോർഡ് മെമ്പർ അജയ് തറയിൽ, പ്രസിഡന്‍റ് പ്രയാർഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് സ്വർണം വാങ്ങിവച്ചത്. ഭഗവാന് സമർപ്പിച്ചതാണ്. രസീത് വാങ്ങിയില്ല. രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല. അവർ സൂക്ഷിച്ചിട്ടുണ്ടാവുമെന്നും എല്ലാം പോലീസ് അന്വേഷിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

Kerala

കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊല്ലം: കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്‍റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇനിയും സമയമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കും. എയിംസ് വരാന്‍ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു.

ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

Kerala

സു​രേ​ഷ് ഗോ​പി വ​ന്ന​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​വു​മാ​യി; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. സു​രേ​ഷ് ഗോ​പി ജ​നി​ച്ച​തി​ന് ശേ​ഷം എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് കാ​ലു​കു​ത്തി​യി​ട്ടി​ല്ലെ​ന്ന് സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

ഒ​രി​ക്ക​ൽ വ​ന്ന​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​വു​മാ​യാ​ണ്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ കെ.​കെ. ര​മ​യെ കാ​ണാ​ൻ പോ​യ​തു പോ​ലെ​യാ​ണ് സു​രേ​ഷ് ഗോ​പി ഇ​വി​ടെ വ​ന്ന​ത്. ബ​ജ​റ്റ് ദി​വ​സ​മാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ വ​ര​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ൻ​എ​സ്എ​സ് പ​ര​മാ​ധി​കാ​ര സ​ഭ​യി​ൽ വ​ന്ന​ത് ആ​രോ​ടും ചോ​ദി​ക്കാ​തെ​യാ​ണ്. അ​യാ​ൾ തൃ​ശൂ​ർ പി​ടി​ച്ച പോ​ലെ എ​ൻ​എ​സ്എ​സ് പി​ടി​ക്കാ​ൻ വ​രേ​ണ്ടെ​ന്നും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം മൂ​കാം​ബി​ക​യി​ൽ സു​രേ​ഷ് ഗോ​പി; സു​ഹൃ​ത്തി​ന്‍റെ പേ​രി​ൽ സ​മ​ർ​പ്പി​ച്ച​ത് പ​ത്ത് ട​ൺ അ​രി

കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി കേ​ന്ദ്ര​മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി. കു​ടും​ബ​സ​മേ​ത​മാ​ണ് താ​രം എ​ത്തി​യ​ത്. ഭാ​ര്യ രാ​ധി​ക, മ​ക്ക​ളാ​യ മാ​ധ​വ്, ഗോ​കു​ൽ, ഭാ​ഗ്യ, ഭാ​വ്നി, മ​രു​മ​ക​ൻ ശ്രേ​യ​സ് മോ​ഹ​ൻ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

‘‘ലോ​ക​ഗു​രു​വാ​യ കൊ​ല്ലൂ​ര്‍ മൂ​കാം​ബി​കാ ദേ​വി​യു​ടെ സ​ന്നി​ധി​യി​ൽ ഐ​ശ്വ​ര്യ​ത്തി​നും സ​മാ​ധാ​ന​ത്തി​നു​മാ​യി ന​വ​ച​ണ്ഡി​കാ ഹോ​മം ന​ട​ത്തു​വാ​നും പ​ങ്കെ​ടു​ക്കു​വാ​നും സാ​ധി​ച്ചു.

ഈ ​പു​ണ്യ​വേ​ള​യി​ൽ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള മോ​ദി​ജി​യു​ടെ ഉ​റ​ച്ച അ​നു​ഭാ​വി​യും എ​ന്‍റെ പ്രി​യ സു​ഹൃ​ത്തു​മാ​യ പു​രു​ഷോ​ത്തം റെ​ഡി​ഗാ​രു, ന​വ​ച​ണ്ഡി​കാ ഹോ​മം ന​ട​ക്കു​ന്ന ച​ട​ങ്ങി​ലേ​ക്ക് 10 ട​ൺ ബ​സ്മ​തി അ​രി ന​ല്‍​കു​ക​യു​ണ്ടാ​യി.

Kerala

എ​യിം​സ് ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്; നി​ല​വി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​ത് ര​ണ്ട് ജി​ല്ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചെ​ന്ന് സു​രേ​ഷ് ഗോ​പി

കൊ​ച്ചി: കേ​ര​ള​ത്തി​ന് എ​യിം​സ് ല​ഭി​ക്കു​മെ​ന്ന​ത് ഉ​റ​പ്പാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. സം​സ്ഥാ​ന​ത്ത് എ​യിം​സ് വ​രു​ന്ന​ത് ചി​ല​രെ​യെ​ങ്കി​ലും ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ ര​ണ്ട് ജി​ല്ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും സു​രേ​ഷ് ഗോ​പി അ​റി​യി​ച്ചു.

എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി അ​ഞ്ച് ജി​ല്ല​ക​ൾ നി​ർ​ദേ​ശി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്ന ജി​ല്ല എ​ന്ന നി​ല​യി​ൽ ആ​ല​പ്പു​ഴ​യ്ക്ക് എ​യിം​സി​നാ​യി മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് സ്ഥാ​പി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ തൃ​ശൂ​ർ ജി​ല്ല​യെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ല​പ്പു​ഴ​യ്ക്ക് അ​ല്ലെ​ങ്കി​ൽ തൃ​ശൂ​രി​ന് എ​യിം​സ് ന​ൽ​കു​ന്ന​താ​ണ് നീ​തി​യെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വോ​ട്ടു​ത​ട്ടാ​ൻ വേ​ണ്ടി എ​ന്തും പ​റ​യും; സു​രേ​ഷ്ഗോ​പി​യെ പ​രി​ഹ​സി​ച്ച് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി​യെ പ​രി​ഹ​സി​ച്ച് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. വോ​ട്ടു​ത​ട്ടാ​ൻ വേ​ണ്ടി എ​ന്തും പ​റ​യു​ന്ന രീ​തി​യാ​ണ് സു​രേ​ഷ്ഗോ​പി​യു​ടേ​തെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഓ​രോ ഘ​ട്ട​ത്തി​ലും ഓ​രോ സ്ഥ​ല​ത്ത് എ​യിം​സ് വ​രു​മെ​ന്നാ​ണ് അ​ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ആ​ദ്യം തൃ​ശൂ​രി​ൽ വ​രു​മെ​ന്ന് പ​റ​ഞ്ഞു, പി​ന്നീ​ട് ത​ന്‍റെ അ​മ്മ​വീ​ടാ​യ ആ​ല​പ്പു​ഴ​യി​ൽ വ​രു​മെ​ന്ന് മാ​റ്റി​പ്പ​റ​ഞ്ഞു. ഇ​പ്പോ​ൾ തെ​ങ്കാ​ശി​യി​ൽ വ​ന്നാ​ലും മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് സു​രേ​ഷ്ഗോ​പി​യെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

കേ​ര​ള​ത്തി​ൽ ഒ​ളി​മ്പി​ക്സ് ന​ട​ത്തു​മെ​ന്ന സു​രേ​ഷ്ഗോ​പി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ലാ​ണ് വോ​ട്ടു​ത​ട്ടാ​ൻ വേ​ണ്ടി എ​ന്തും പ​റ​യു​ന്ന രീ​തി​യാ​ണ് അ​ദേ​ഹ​ത്തി​ന്‍റേ​തെ​ന്ന് കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ പ്ര​തി​ക​രി​ച്ച​ത്.

അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി​ക്കെ​തി​രെ​യും കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. മോ​ഷ്ടാ​വാ​യ പോ​റ്റി​യെ ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ടു​വ​ന്ന​തും അ​ക​ത്തു ക​യ​റ്റി​യ​തും ത​ന്ത്രി​യാ​ണെ​ന്ന് അ​ദേ​ഹം ആ​രോ​പി​ച്ചു.

യു​ഡി​എ​ഫ് മ​ത​വി​കാ​രം ഇ​ള​ക്കി വി​ടു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച മ​ന്ത്രി ബി​ജെ​പി​യേ​ക്കാ​ൾ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണ് യു​ഡി​എ​ഫി​ന്‍റെ നീ​ക്ക​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബി​ജെ​പി​ക്കും കോ​ൺ​ഗ്ര​സി​നും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രേ സ്വ​ര​മാ​ണെ​ന്നും കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

NRI

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ: സു​രേ​ഷ് ഗോ​പി മുഖ്യാതിഥി

ദു​ബാ​യി: 167 രാ​ജ്യ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (ഡ​ബ്ല്യു​എം​എ​ഫ്) അ​ഞ്ചാ​മ​ത് ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ ഈ ​മാ​സം 16, 17, 18 തീ​യ​തി​ക​ളി​ൽ ദു​ബാ​യി​യി​ൽ ന​ട​ക്കും.

ദു​ബാ​യി ദേ​യ്റ​യി​ലെ ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലാ​ണ് സ​മ്മേ​ള​ന​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. സ്നേ​ഹ​ത്തി​ലൂ​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും മാ​റ്റ​ത്തി​നു തി​രി​കൊ​ളു​ത്താം എ​ന്ന​താ​ണ് ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​മേ​യം.

ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ലു​ള്ള മ​ല​യാ​ളി​ക​ളെ ഒ​ന്നി​പ്പി​ക്കു​ക​യും അ​വ​രി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും പ്ര​വാ​സി ക്ഷേ​മ​ത്തി​നു​മാ​യി പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യു​മാ​ണ് ക​ൺ​വ​ൻ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ദു​ബാ​യി​യി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ ആ​ഗോ​ള പ്ര​വാ​സി സം​ഗ​മ വേ​ദി​യാ​കു​മെ​ന്ന് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജെ. ര​ത്ന​കു​മാ​ർ പ​റ​ഞ്ഞു.

2016ൽ ​ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ൽ ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി നി​ര​വ​ധി ജീ​വ​ക​രു​ണ്യ - സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു.

കോ​വി​ഡ്, 2018ലെ ​പ്ര​ള​യം, റ​ഷ്യ - യു​ക്രെെ​യ്ൻ യു​ദ്ധം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൊ​ക്കെ ത​ന്നെ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. യു​ക്രൈ​യ്നി​ൽ നി​ന്നും ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച​തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന് ല​ഭി​ച്ചിരുന്നു.

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ഡ​ബ്ല്യു​എം​എ​ഫ് നി​ർ​മി​ച്ച് ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ക​ൺ​വ​ൻ​ഷ​ൻ വേ​ദി​യി​ൽ ന​ട​ക്കും.

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി, സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര, സ​യ്യി​ദ് മു​ന​വ്വ​റ​ലി ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ക്കും.

ന​ടി ആ​ശാ ശ​ര​ത്, മി​ഥു​ൻ ര​മേ​ഷ് എ​ന്നി​വ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വ്യ​വ​സാ​യ പ്ര​മു​ഖ​രും സാം​സ്കാ​രി​ക നേ​താ​ക്ക​ളും 167 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

Kerala

വി​ക​സ​നം വ​ര​ണ​മെ​ങ്കി​ൽ ബി​ജെ​പി വ​ര​ണം; കേ​ര​ള​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കും: സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ വി​ക​സ​നം വ​ര​ണ​മെ​ങ്കി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ മാ​റ്റം കൊ​ണ്ടു​വ​രും. തി​രു​വ​ന​ന്ത​പു​രം തി​ല​കം അ​ണി​യു​മെ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​ത്.

അ​ത് അ​ങ്ങ​നെ ത​ന്നെ സം​ഭ​വി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​രി​നോ​ട് വേ​ർ​തി​രി​വ് കാ​ണി​ച്ചാ​ൽ അ​ത് മാ​റ്റാ​ൻ അ​റി​യാം. തൃ​ശൂ​രി​ൽ സെ​ൻ​ട്ര​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ലാ​ബി​ന് വേ​ണ്ടി സ്ഥ​ലം അ​നു​വ​ദി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ല്ല.

തൃ​ശൂ​രി​നോ​ട് മാ​ത്രം എ​ന്താ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നും സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു. ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​രി​ന്‍റെ ഗു​ണം ഏ​തൊ​ക്കെ സം​സ്ഥാ​ന​ങ്ങ​ളി​ൽ കി​ട്ടി​യെ​ന്നു നോ​ക്ക​ണം. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ത് ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണം.

പാ​ല​ക്കാ​ട്ടേ​യോ ശ​ബ​രി​മ​ല​യോ വി​ഷ​യ​ങ്ങ​ൾ പ​റ​യി​ല്ല. അ​ത് ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

സു​രേ​ഷ് ഗോ​പി ദ​ത്തെ​ടു​ത്ത അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; ഭ​ര​ണം നേ​ടി യു​ഡി​എ​ഫ്

തൃ​ശൂ​ർ: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ദ​ത്തെ​ടു​ത്ത അ​വി​ണി​ശs​രി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് അ​ട്ടി​മ​റി വി​ജ​യം. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ബി​ജെ​പി കു​ത്ത​ക​യാ​ക്കി വ​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് തി​രി​ച്ചു​പി​ടി​ച്ച​ത്. കോ​ൺ​ഗ്ര​സി​ലെ റോ​സി​ലി ജോ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

16 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നും ബി​ജെ​പി​ക്കും ഏ​ഴ് വോ​ട്ടു​ക​ൾ വീ​തം ല​ഭി​ച്ച​തോ​ടെ​യാ​ണ് വി​ജ​യി​യെ തീ​രു​മാ​നി​ക്കാ​ൻ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ര​ണ്ട് മെ​മ്പ​ർ​മാ​രു​ള്ള എ​ൽ​ഡി​എ​ഫ് വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​രു​മു​ന്ന​ണി​ക​ളും തു​ല്യ​നി​ല​യി​ലാ​യ​ത്. 2020-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് മൂ​ന്നും ബി​ജെ​പി​ക്ക് ആ​റും എ​ൽ​ഡി എ​ഫി​ന് അ​ഞ്ചും സീ​റ്റു​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​ത്ത​വ​ണ യു​ഡി​എ​ഫും ബി​ജെ​പി​യും ഏ​ഴ് സീ​റ്റു​ക​ൾ വീ​തം നേ​ടി ക​രു​ത്തു തെ​ളി​യി​ച്ചു.

Kerala

വ്യാ​ജ വോ​ട്ട് പ​രാ​തി; സു​രേ​ഷ് ഗോ​പി​ക്കെ​തി​രാ​യ ഹ​ർ​ജി​യി​ൽ ബി​എ​ൽ​ഒ​യ്ക്ക് കോ​ട​തി നോ​ട്ടീ​സ്

തൃ​ശൂ​ർ: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ​യു​ള്ള വ്യാ​ജ വോ​ട്ട് പ​രാ​തി​യി​ൽ കോ​ട​തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​വ് ടി.​എ​ൻ. പ്ര​താ​പ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് തൃ​ശൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ന​ട​പ​ടി.

ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ർ മു​ക്കാ​ട്ടു​ക​ര ബൂ​ത്തി​ൽ സു​രേ​ഷ് ഗോ​പി​യും കു​ടും​ബാം​ഗ​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ​മാ​യി വോ​ട്ട് ചേ​ർ​ത്തു എ​ന്നാ​ണ് എ​ന്നാ​ണ് പ​രാ​തി. ‌

സു​രേ​ഷ് ഗോ​പി​യും സ​ഹോ​ദ​ര​ൻ സു​ഭാ​ഷ് ഗോ​പി​യും ബി​എ​ൽ​ഒ​യും ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി വ്യാ​ജ രേ​ഖ​ക​ൾ വ​ഴി​യാ​ണ് വോ​ട്ട് ചേ​ർ​ത്ത​തെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തൃ​ശൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ക്കാ​ട്ടു​ക​ര ബൂ​ത്തി​ല്‍ വോ​ട്ട് ചേ​ര്‍​ത്ത​ത് നി​യ​മ​വി​രു​ദ്ധ​വും ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​മാ​ണെ​ന്നാ​ണ് പ​രാ​തി.

ഇ​പ്പോ​ള്‍ കേ​ന്ദ്ര​മ​ന്ത്രി​യാ​യ സു​രേ​ഷ് ഗോ​പി കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ പൊ​തു​സേ​വ​ക​ന​ല്ലാ​ത്ത​തി​നാ​ല്‍ നി​യ​മ​പ്ര​കാ​ര​മു​ള്ള നോ​ട്ടീ​സി​ന് അ​ര്‍​ഹ​ന​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ണി​ച്ചു. തു​ട​ര്‍​ന്ന് കോ​ട​തി അ​ന്ന​ത്തെ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​ക്കു നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച നേ​ട്ടം; കേ​ര​ള രാ​ഷ്ട്രീ​യം മാ​റു​ന്നു​വെ​ന്ന് സു​രേ​ഷ് ഗോ​പി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള രാ​ഷ്ട്രീ​യം മാ​റു​ന്നു​വെ​ന്ന് ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി എം​പി. കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി​യു​ടെ പ്ര​ക​ട​ന​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഡ​ൽ​ഹി​യി​ൽ സു​രേ​ഷ്ഗോ​പി.

പാ​ർ​ല​മെ​ന്‍റി​ലെ ഇ​രു​സ​ഭ​ക​ളി​ലേ​യും എം​പി​മാ​ർ​ക്ക് ജി​ലേ​ബി ന​ൽ​കി​യാ​ണ് സു​രേ​ഷ് ഗോ​പി സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി​യു​ടെ വ​ലി​യ മു​ന്നേ​റ്റ​മാ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​കും എ​ന്ന​താ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക്ഷ.

 

 

Kerala

സു​രേ​ഷ് ഗോ​പി തി​ക​ഞ്ഞ പ​രാ​ജ​യം: സി​പി​എം

തൃ​​​ശൂ​​​ർ: എ​​​ക്കാ​​​ല​​​ത്തും തൃ​​​ശൂ​​​രു​​​കാ​​​ര​​​നാ​​​യി ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന സു​​​രേ​​​ഷ് ഗോ​​​പി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ജ​​​ന​​​ത്തെ ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​നാ​​​ണെ​​​ന്നു തെ​​​ളി​​​ഞ്ഞെ​​​ന്നു സി​​​പി​​​എം.

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തൃ​​​ശൂ​​​രി​​​ലും ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ ശാ​​​സ്ത​​​മം​​​ഗ​​​ല​​​ത്തു​​​മാ​​​ണ് സു​​​രേ​​​ഷ് ഗോ​​​പി വോ​​​ട്ടു​​​ചെ​​​യ്ത​​​ത്.

തൃ​​​ശൂ​​​രി​​​ന്‍റെ എം​​​പി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ തി​​​ക​​​ഞ്ഞ പ​​​രാ​​​ജ​​​യമാണെന്നും സി​​​പി​​​എം തൃ​​​ശൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​വി. അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ പ​​​റ​​​ഞ്ഞു.

Kerala

സു​​​രേ​​​ഷ് ഗോ​​​പി തൃ​​​ശൂ​​​രുകാരെ വ​​​ഞ്ചി​​​ച്ചു: കെ.ജി. ശി​​​വാ​​​ന​​​ന്ദ​​​ൻ

തൃ​​​ശൂ​​​ർ: എം​​​പി​​​യും കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി​​​യു​​​മാ​​​യ സു​​​രേ​​​ഷ് ഗോ​​​പി വീ​​​ണ്ടും തൃ​​​ശൂ​​​രി​​​ലെ ജ​​​ന​​​ത​​​യെ വ​​​ഞ്ചി​​​ച്ച​​​താ​​​യി സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​ജി. ശി​​​വാ​​​ന​​​ന്ദ​​​ൻ. സു​​​രേ​​​ഷ് ഗോ​​​പി ശാ​​​സ്ത​​​മം​​​ഗ​​​ല​​​ത്തു വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​വാ​​​ദ​​​ത്തി​​​ൽ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ലാ​​​ണ് പ്ര​​​തി​​​ക​​​ര​​​ണം.

താ​​​ൻ തൃ​​​ശൂ​​​രി​​​ന്‍റെ സ്വ​​​ന്ത​​​മാ​​​ണെ​​​ന്നും ഇ​​​വി​​​ടെ​​​യാ​​​ണു ത​​​ന്‍റെ ഗൃ​​​ഹ​​​മെ​​​ന്നും ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സു​​​രേ​​​ഷ് ഗോ​​​പി​​​യു​​​ടെ വ​​​ഞ്ച​​​ന​​​യു​​​ടെ മു​​​ഖം ഒ​​​രി​​​ക്ക​​​ൽ​​​കൂ​​​ടി വ്യ​​​ക്ത​​​മാ​​​യി.

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തൃ​​​ശൂ​​​രി​​​ൽ വോ​​​ട്ടു ചേ​​​ർ​​​ക്കു​​​ക​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും​​​ചെ​​​യ്ത സു​​​രേ​​​ഷ് ഗോ​​​പി​​​യും കു​​​ടും​​​ബ​​​വും ഇ​​​പ്പോ​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ ശാ​​​സ്ത​​​മം​​​ഗ​​​ല​​​ത്തു വോ​​​ട്ട് ചെ​​​യ്തി​​​രി​​​ക്കു​​​ന്നു.

വാ​​​ക്കും പ്ര​​​വൃ​​​ത്തി​​​യും ത​​​മ്മി​​​ൽ പു​​​ല​​​ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത നി​​​ല​​​പാ​​​ടാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​​തെ​​​ന്നും കെ.​​​ജി. ശി​​​വാ​​​ന​​​ന്ദ​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Kerala

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ പ​ട്ടി​ക​യ​ല്ല ത​ദ്ദേ​ശ​ത്തി​ലു​ള്ള​ത്; സു​നി​ൽ കു​മാ​റി​ന് മാ​ന​സി​ക വി​ഭ്രാ​ന്തി: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍

തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി തി​രു​വ​ന​ന്ത​പു​ര​ത്ത് വോ​ട്ട് ചെ​യ്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ. ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ​യും ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ലെ​യും വോ​ട്ട​ര്‍ പ​ട്ടി​ക ര​ണ്ടാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മെ​ന്നും ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് അ​നാ​വ​ശ്യ വി​വാ​ദ​മാ​ണെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

"സു​രേ​ഷ് ഗോ​പി താ​മ​സി​ച്ചി​രു​ന്ന നെ​ട്ടി​ശേ​രി​യി​ലെ വീ​ട് വി​റ്റു. അ​ദ്ദേ​ഹം തൃ​ശൂ​രി​ല്‍ പു​തി​യ വീ​ട് നോ​ക്കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​ട്ടി​ക​യി​ല്‍ സു​രേ​ഷ് ഗോ​പി​ക്ക് വോ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്.'-​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

സു​രേ​ഷ് ഗോ​പി​യു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് രം​ഗ​ത്തെ​ത്തി​യ സി​പി​ഐ നേ​താ​വ് വി.​എ​സ്. സു​നി​ല്‍ കു​മാ​റി​ന് മാ​ന​സി​ക വി​ഭ്രാ​ന്തി​യാ​ണെ​ന്നും ബി ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ആ​ക്ഷേ​പി​ച്ചു. സു​നി​ല്‍ കു​മാ​റി​ന് നെ​ല്ലി​യ്ക്കാ​ത്ത​ളം വെ​യ്ക്ക​ണ​മെ​ന്നും ബി​ജെ​പി നേ​താ​വ് പ​രി​ഹ​സി​ച്ചു.

 

Kerala

സു​രേ​ഷ് ഗോ​പി​യു​ടെ വോ​ട്ട്: ലോ​ക്സ​ഭ​യി​ൽ തൃ​ശൂ​രി​ലും ത​ദ്ദേ​ശ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും: വി.​എ​സ്. സു​നി​ൽ​കു​മാ​ർ

തൃ​ശൂ​ർ: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് വോ​ട്ട് ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ നേ​താ​വ് വി.​എ​സ്. സു​നി​ൽ​കു​മാ​ർ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ വോ​ട്ടു​ചെ​യ്ത സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​ര​ത്താ​ണെ​ന്നും ഇ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സു​നി​ൽ കു​മാ​ർ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

"നെ​ട്ടി​ശേ​രി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രെ​ന്ന് പ​റ​ഞ്ഞാ​ണ് തൃ​ശൂ​രി​ൽ വോ​ട്ട് ചെ​യ്ത​ത്. ഇ​പ്പോ​ൾ വോ​ട്ടു​ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​ര​ത്തെ ശാ​സ്ത​മം​ഗ​ല​ത്തു​മാ​ണ്. ഇ​തെ​ങ്ങ​നെ​യാ​ണ് സം​ഭ​വി​ച്ച​ത്. ഇ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കേ​ന്ദ്ര മ​ന്ത്രി​യും മ​റു​പ​ടി പ​റ​യ​ണം.'-​സു​നി​ൽ കു​മാ​ർ കു​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ വി​മ​ർ​ശ​നം ഉ​യ​രു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല മ​നു​ഷ്യ​വി​ശ്വാ​സം പേ​റു​ന്ന മ​ണ്ണ്: സു​രേ​ഷ് ഗോ​പി

പ​ന്ത​ളം: മ​നു​ഷ്യ​ർ വി​ശ്വാ​സം പേ​റു​ന്ന മ​ണ്ണാ​ണ് ശ​ബ​രി​മ​ല​യെ​ന്നും അ​ത് ഹൈ​ന്ദ​വ​ന്‍റെ മാ​ത്രം അ​വ​കാ​ശ​മ​ല്ല​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. പ​ന്ത​ള​ത്ത് എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ക്തി, ആ​ചാ​രം, വി​ശ്വാ​സ​പ്ര​മാ​ണം എ​ന്നി​വ​യി​ൽ രാ​ഷ്ട്രീ​യ​മി​ല്ല, ശു​ദ്ധ​മാ​യ മ​തേ​ത​ര​ത്വ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന ആ​ളെ​ന്ന നി​ല​യി​ൽ ക​ള​ങ്ക​മി​ല്ലാ​ത്ത നി​ർ​വ​ഹ​ണ​ണം എ​ന്‍റെ അ​വ​കാ​ശ​മാ​ണ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ പി.​കെ. കൃ​ഷ്ണ​ദാ​സ്, രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ, പ​ന്ത​ളം പ്ര​താ​പ​ൻ, കെ. ​ബി​നു​മോ​ൻ, അ​ച്ച​ൻ​കു​ഞ്ഞ് ജോ​ൺ, സു​ശീ​ല സ​ന്തോ​ഷ്, ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Kerala

പുലിക്കളിക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്‍റെ അനാസ്ഥ: സുരേഷ് ഗോപി

തൃശൂര്‍: പുലികളി സംഘങ്ങള്‍ക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്‍റെ അനാസ്ഥയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലിക്കളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ഇനിയും ലഭിക്കാത്തത് വിവാദമായിരുന്നു. ഓരോ പുലിക്കളി സംഘത്തിനും മൂന്നു ലക്ഷം രൂപയായിരുന്നു കേന്ദ്ര ധനസഹായം. സ്വന്തം ഇടപെടലിലൂടെയാണ് കേന്ദ്രത്തിൽ നിന്ന് പണം വാങ്ങി നൽകിയതെന്നും സുരേഷ് ഗോപി വിശദീകരിച്ചു

കേരളത്തിൽ എത്ര സ്കൂളുകൾ തകർന്ന് വീണു. കുട്ടികൾ അറിഞ്ഞിരിക്കേണ്ട ചരിത്രമാണ് പിഎം ശ്രീയിൽ ഉൾപ്പെടുത്തുന്നത്. അങ്ങനെ പഠിപ്പിക്കുന്നത് കൊണ്ട് ആർക്കാണ് ഭയമെന്നും സുരേഷ് ഗോപി ചോദിച്ചു.

Movies

ഭ​ര​ത് ച​ന്ദ്ര​ൻ വീ​ണ്ടും വ​രു​ന്നു; 4k അ​റ്റ്മോ​സി​ൽ റി​ലീ​സി​നൊ​രു​ങ്ങി ക​മ്മീ​ഷ​ണ​ർ

ഭ​ര​ത്ച​ന്ദ്ര​ൻ ഐ​പി​എ​സ് വീ​ണ്ടും പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ൽ ജ​നു​വ​രി​യി​ൽ എ​ത്തു​ന്നു. നൂ​ത​ന സാ​ങ്കേ​തി​ക മി​ക​വി​ൽ 4k അ​റ്റ്മോ​സി​ൽ റീ ​മാ​സ്റ്റ​ർ ചെ​യ്തു കൊ​ണ്ടാ​ണ് ക​മ്മീ​ഷ​ണ​ർ എ​ത്തു​ന്ന​ത്.

ര​ൺ​ജി പ​ണി​ക്ക​രു​ടെ തി​ര​ക്ക​ഥ​യി​ൽ ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ക​മ്മീ​ഷ​ണ​ർ. സു​രേ​ഷ് ഗോ​പി എ​ന്ന ന​ട​നെ സൂ​പ്പ​ർ താ​ര പ​ദ​വി​യി​ലേ​ക്ക് ന​യി​ച്ച ക​ഥാ​പാ​ത്രം കൂ​ടി​യാ​യി​രു​ന്നു ഭ​ര​ത് ച​ന്ദ്ര​ൻ ഐ​പി​എ​സ്.

സു​നി​താ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എം. ​മ​ണി​യാ​ണ് ഈ ​ചി​ത്രം നി​ർ​മി​ച്ച​ത്. ര​തീ​ഷ്, ശോ​ഭ​ന, രാ​ജ​ൻ പി.​ദേ​വ്, വി​ജ​യ രാ​ഘ​വ​ൻ, ബൈ​ജു സ​ന്തോ​ഷ്,ഗ​ണേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും. പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ക​മ്മീ​ഷ​ണ​റി​ൽ പ​ശ്ചാ​ത്ത​ല സം​ഗീ​തം പു​ന​രാ​വി​ഷ്ക്കാ​രം ന​ട​ത്തി​യി​രി​ക്കു​ന്ന​ത് ബെ​ന്നി ജോ​ൺ​സാ​ണ്. സം​ഗീ​തം - രാ​ജാ​മ​ണി. ഛായാ​ഗ്ര​ഹ​ണം -ദി​നേ​ശ് ബാ​ബു. എ​ഡി​റ്റിം​ഗ്- എ​ൽ. ഭൂ​മി​നാ​ഥ​ൻ. ക​ലാ​സം​വി​ധാ​നം - ബോ​ബ​ൻ.

4K റീ​മാ​സ്റ്റ​റിം​ഗ് നി​ർ​മാ​ണം -ഷൈ​ൻ വി.​എ., മെ​ല്ലി വി.​എ.,ലൈ​സ​ൺ ടി.​ജെ. ഡി​സ്ടി ബ്യൂ​ഷ​ൻ ഹെ​ഡ് - ഹ​ർ​ഷ​ൻ ടി. ​ക​ള​റിം​ഗ്- ഷാ​ൻ ആ​ഷി​ഫ്, അ​റ്റ്മോ​സ് മി​ക്സിം​ഗ് - ഹ​രി നാ​രാ​യ​ണ​ൻ. മാ​ർ​ക്ക​റ്റിം​ഗ്- ഹൈ​സി​ൻ ഗ്ലോ​ബ​ൽ വെ​ഞ്ചേ​ഴ്‌​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - അ​രോ​മ മോ​ഹ​ൻ. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

കൂ​ടു​ത​ൽ തി​ള​ക്ക​ത്തി​ൽ, ദൃ​ശ്യ​മി​ക​വി​ൽ സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേം; ട്രെ​യി​ല​ർ

പ്രേ​ക്ഷ​ക​ർ​ക്ക് പി​ടി​കൊ​ടു​ക്കാ​ത്ത ര​ഹ​സ്യ​ങ്ങ​ളോ​ടെ 27 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ആ​മി​യും, ര​വി​ശ​ങ്ക​റും, ഡെ​ന്നീ​സും, നി​ര​ഞ്ജ​നും, മോ​നാ​യി​യും വീ​ണ്ടു​മെ​ത്തു​ന്നു. ഈ ​ക്രി​സ്മ​സി​ന് ഡെ​ന്നീ​സി​ന്‍റെ ബ​ത്‌​ല​ഹേം കാ​ണാ​ൻ വീ​ണ്ടും ഒ​രു​ങ്ങി സി​ബി മ​ല​യി​ൽ – ര​ഞ്ജി​ത്ത് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേം ഡി​സം​ബ​ർ 12ന് 4K ​ദൃ​ശ്യ​മി​ക​വോ​ടെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി.

ര​ഞ്ജി​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സി​യാ​ദ് കോ​ക്ക​ർ നി​ർ​മി​ച്ച് സി​ബി മ​ല​യി​ലാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. മ​ഞ്ജു വാ​ര്യ​ർ, സു​രേ​ഷ് ഗോ​പി, ജ​യ​റാം, ക​ലാ​ഭ​വ​ൻ മ​ണി എ​ന്നി​ങ്ങ​നെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​ങ്ങ​ൾ ഒ​ന്നി​ച്ച ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​തി​ഥി​വേ​ഷ​ത്തി​ലും എ​ത്തി​യി​രു​ന്നു.

കോ​ക്കേ​ഴ്സ് ഫി​ലിം​സി​നോ​ടൊ​പ്പം അ​ഞ്ജ​ന ടാ​ക്കീ​സ്, എ​വ​രി​ഡേ ഫി​ലിം​സ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ആ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ദേ​വ​ദൂ​ത​ൻ, ഛോട്ടാ ​മും​ബൈ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഹൈ ​സ്റ്റു​ഡി​യോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്രം 4K നി​ല​വാ​ര​ത്തി​ൽ റീ​മാ​സ്റ്റ​ർ ചെ​യ്യു​ന്ന​ത്.

സ​ഞ്ജീ​വ് ശ​ങ്ക​ർ ഛായാ​ഗ്രാ​ഹ​ക​നാ​യ ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ എ​ൽ. ഭൂ​മി​നാ​ഥ​ൻ ആ​ണ്. വി​ദ്യാ​സാ​ഗ​റി​ന്‍റെ സം​ഗീ​ത​വും ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യു​ടെ വ​രി​ക​ളും ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ മു​ഴ​ങ്ങു​ന്നു. കെ ​ജെ യേ​ശു​ദാ​സ്, കെ ​എ​സ് ചി​ത്ര, സു​ജാ​ത, എം.​ജി ശ്രീ​കു​മാ​ർ, ശ്രീ​നി​വാ​സ്, ബി​ജു നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ ഗാ​യ​ക​ർ.

പ്രൊഡക്‌ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, കലാസംവിധാനം: ബോബൻ, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മേക്കപ്പ്: സി.വി. സുദേവൻ, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്മോസ് മിക്സ്‌:ഹരിനാരായണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, പ്രോജക്ട് മാനേജ്മെൻ്റ്: ജിബിൻ ജോയ് വാഴപ്പിള്ളി,സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാർക്കറ്റിങ്: ഹൈപ്പ്, പിആർഒ: പി. ശിവപ്രസാദ്, വാഴൂർ ജോസ്. പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Kerala

ഡ​ൽ​ഹി സ്ഫോ​ട​നം: അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മെ​ന്ന് സു​​​രേ​​​ഷ് ഗോ​​​പി

തൃ​​​ശൂ​​​ർ: അ​​​ന്വേ​​​ഷ​​​ണം എ​​​ങ്ങ​​​നെ പോ​​​കു​​​ന്നു​​​വെ​​​ന്നു പു​​​റ​​​ത്തു​​​പ​​​റ​​​യാ​​​നാ​​​കി​​​ല്ലെ​​​ന്നും അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണെ​​​ന്നും ഡ​​​ൽ​​​ഹി​​​യി​​​ലെ കാ​​​ർ സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ്ഗോ​​​പി പ്ര​​​തി​​​ക​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ 30 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ രാ​​​ജ​​​സ്ഥാ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ എ​​​ട്ടു​​​ത​​​വ​​​ണ​​​യാ​​​ണ് ഇ​​​തു​​​പോ​​​ലെ​​​യു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​മ്മ​​​ൾ ത​​​ട​​​ഞ്ഞ​​​ത്. രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ഖ​​​ണ്ഡ​​​ത​​​യ്ക്കേ​​​റ്റ മു​​​റി​​​വാ​​​ണ് സ്‌​​​ഫോ​​​ട​​​നം. കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ​​​യും അ​​​വ​​​രെ സ​​​ഹാ​​​യി​​​ച്ച​​​വ​​​രെ​​​യും ശ​​​ക്ത​​​മാ​​​യി നേ​​​രി​​​ടും.

കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു ജാ​​​ഗ്ര​​​താ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ശ​​​ക്ത​​​മാ​​​യ മ​​​തേ​​​ത​​​ര​​​ത്വം ഉ​​​ട​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ന​​​ട​​​ന്ന​​​ത്. പൗ​​​ര​​​ന്മാ​​​ർ സം​​​യ​​​മ​​​നം പാ​​​ലി​​​ച്ച് സാ​​​ഹോ​​​ദ​​​ര്യം സൂ​​​ക്ഷി​​​ക്ക​​​ണം. കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ പി​​​ടി​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​വ​​​രു​​​മെ​​​ന്നും സു​​​രേ​​​ഷ് ഗോ​​​പി പ​​​റ​​​ഞ്ഞു.

Kerala

'കു​ട്ടി​ക​ള്‍ പാ​ടി​യ​ത് നി​ഷ്‌​ക​ള​ങ്ക​മാ​യി; തീ​വ്ര​വാ​ദ ഗാ​ന​മൊ​ന്നു​മ​ല്ല​ല്ലോ': ഗ​ണ​ഗീ​ത വി​വാ​ദ​ത്തി​ൽ സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ൾ ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. കു​ഞ്ഞു​ങ്ങ​ള്‍ നി​ഷ്‌​ക​ള​ങ്ക​മാ​യി ചൊ​ല്ലി​യ​താ​ണെ​ന്നും തീ​വ്ര​വാ​ദ ഗാ​നം ഒ​ന്നു​മ​ല്ല​ല്ലോ പാ​ടി​യ​തെ​ന്നു​മാ​ണ് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത്.

ഗ​ണ​ഗീ​തം ചൊ​ല്ലി​യ​ത് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ്. കു​ട്ടി​ക​ൾ​ക്ക് അ​പ്പോ​ൾ തോ​ന്നി​യ​ത് ചെ​യ്തു. നി​ഷ്ക​ള​ങ്ക​മാ​യി ചൊ​ല്ലി​യ​താ​ണ്. തീ​വ്ര​വാ​ദ ഗാ​നം ഒ​ന്നു​മ​ല്ല​ല്ലോ ചൊ​ല്ലി​യ​ത്. സം​ഗീ​ത​ത്തി​ന് ജാ​തി​യി​ല്ല, മ​ത​മി​ല്ല, ഭാ​ഷ​യി​ല്ല, ഒ​രു പി​ണ്ണാ​ക്കു​മി​ല്ല. സം​ഗീ​തം ആ​സ്വ​ദി​ക്കാ​ൻ ഉ​ള്ള​താ​ണ്. അ​ങ്ങ​നെ​യു​ള്ള സം​ഗീ​ത​ത്തി​ന് നി​ങ്ങ​ൾ അ​വാ​ർ​ഡും കൊ​ടു​ക്കു​ന്നി​ല്ലേ​യെ​ന്നും സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു.

വ​ന്ദേ ഭാ​ര​തി​ന്‍റെ വ​ര​വ് വ​ലി​യ ആ​ഘോ​ഷ​മാ​ണ്. പ്ര​ധാ​ന​മ​ന്ത്രി, റെ​യി​ൽ​വേ മ​ന്ത്രി കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്നു. കേ​ര​ള​ത്തി​ലെ നാ​രീ​ശ​ക്തി​ക്ക് ഏ​റ്റ​വു​മ​ധി​കം പി​ന്തു​ണ ന​ല്‍​കു​ന്ന ഒ​ന്നാ​ണ് പു​തി​യ വ​ന്ദേ​ഭാ​ര​ത് സ​ര്‍​വീ​സ്. ട്രാ​ക്കു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത കൊ​ണ്ട് ആ​ണ് കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ സാ​ധ്യ​മാ​കാ​ത്ത​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Kerala

ത​റ​ക്ക​ല്ലി​ടാ​തെ വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച് വ​രി​ല്ല; എ​യിം​സ് ആ​ല​പ്പു​ഴ​യി​ല​ല്ലെ​ങ്കി​ൽ തൃ​ശൂ​രി​ലെ​ന്ന് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: കേ​ര​ള​ത്തി​ല്‍ എ​യിം​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ ഉ​റ​ച്ച് സു​രേ​ഷ് ഗോ​പി എം​പി. കേ​ര​ള​ത്തി​ൽ എ​യിം​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ആ​ല​പ്പു​ഴ​യ്ക്ക് കി​ട്ടി​യി​ല്ലെ​ങ്കി​ൽ അ​ത് തൃ​ശൂ​രി​ലാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ കോ​ഫി ടൈം ​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​യിം​സ് കേ​ര​ള​ത്തി​ന് ത​രു​മെ​ങ്കി​ല്‍ അ​ത് ആ​ല​പ്പു​ഴ​യി​ല്‍ വേ​ണം. ഇ​ത്ര​യും അ​ടി​തെ​റ്റി​യ ജി​ല്ല വേ​റെ​യി​ല്ല.

പി​ന്നെ​യു​ള്ള​ത് ഇ​ടു​ക്കി​യാ​ണ്. അ​വി​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​കൊ​ണ്ട് ആ​ല​പ്പു​ഴ​യി​ല്‍ ത​ന്നെ​യാ​ണ് വ​രേ​ണ്ട​ത്. അ​ത് ത​ന്നി​ല്ലെ​ങ്കി​ല്‍ തൃ​ശൂ​രി​ന്‍റെ ത​ണ്ടെ​ല്ല് ഞാ​ന്‍ അ​വി​ടെ​ക്കാ​ണി​ക്കും. കേ​ര​ള​ത്തി​ല്‍ എ​വി​ടെ​യാ​യാ​ലും എ​യിം​സി​ന്‍റെ ത​റ​ക്ക​ല്ലി​ടാ​തെ വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച് ഞാ​ന്‍ ജ​ന​ങ്ങ​ള​ക്ക് മു​ന്നി​ല്‍ വ​രി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

 
 

District News

കേ​ന്ദ്ര​ത്തി​നൊ​പ്പം വ്യ​വ​സാ​യ​സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണകൂടി വേ​ണം: സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: തൃ​ശൂ​രി​ന്‍റെ വി​ക​സ​ന​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു കേ​ന്ദ്ര​സ​ർ​ക്കാ​രി​നൊ​പ്പം വ്യ​വ​സാ​യ​സ​മൂ​ഹ​ത്തി​ന്‍റെ വി​ശാ​ല​മാ​യ പി​ന്തു​ണ​കൂ​ടി വേ​ണ​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി​യും തൃ​ശൂ​ർ എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി. ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​നി​യും നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച തൃ​ശൂ​ർ വി​ക​സ​ന​സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചേം​ബ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ, സെ​ക്ര​ട്ട​റി സോ​ളി തോ​മ​സ് ക​വ​ല​ക്കാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ഫി പൊ​ന്തേ​ക്ക​ൻ, ട്ര​ഷ​റ​ർ ഷൈ​ൻ ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

ചേം​ബ​ർ വി​മ​ൻ​സ് വിം​ഗ്, യൂ​ത്ത് വിം​ഗ്, ഫ്ര​ണ്ട്സ് ഓ​ഫ് ചേം​ബ​ർ തു​ട​ങ്ങി​യ പോ​ഷ​ക​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

Movies

സ​മ്മ​ർ ഇ​ൻ ബ​ത് ല​ഹേം 4k അ​റ്റ്മോ​സി​ൽ റി-​റി​ലീ​സി​ന്

ര​ഞ്ജി​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത സ​മ്മ​ർ ഇ​ൻ ബ​ത് ല​ഹേം എ​ന്ന ചി​ത്രം നൂ​ത​ന സാ​ങ്കേ​തി​ക മി​ക​വോ​ടെ വീ​ണ്ടും പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്നു.

കോ​ക്കേ​ഴ്സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സി​യാ​ദ് കോ​ക്ക​ർ നി​ർ​മി​ച്ച ഈ ​ചി​ത്രം സാ​ങ്കേ​തി​ക മി​ക​വി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ 4k അ​റ്റ്മോ​സി​ൽ റീ​മാ​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ഇ​ന്നും ഏ​റെ സ്വീ​കാ​ര്യ​ത​യു​ള്ള ചി​ത്ര​മാ​യ​തി​നാ​ലാ​ണ് ചി​ത്ര​ത്തെ 4Kഅ​റ്റ്മോ​സി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് നി​ർ​മ്മാ​താ​വ് സി​യാ​ദ് കോ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

കോ​ക്കേ​ഴ്സ് ഫി​ലിം​സി​നൊ​പ്പം, അ​ഞ്ജ​നാ ടാ​ക്കീ​സ്, എ​വ​രി​ഡേ ഫി​ലിം​സ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന ശാ​ല​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ഹൈ ​സ്റ്റു​ഡി​യോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്രം 4k നി​ല​വാ​ര​ത്തി​ൽ റീ ​മാ​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്ന​ത്.

സു​രേ​ഷ് ഗോ​പി, ജ​യ​റാം, മ​ഞ്ജു വാ​ര്യ​ർ, ക​ലാ​ഭ​വ​ൻ മ​ണി എ​ന്നി​വ​ർ​ക്കൊ​പ്പം മോ​ഹ​ൻ​ലാ​ലും നി​ർ​ണാ​യ​ക​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഈ ​ചി​ത്ര​ത്തി​ൽ ജ​നാ​ർ​ദ്ദ​ന​ൻ, സു​കു​മാ​രി, ര​സി​ക തു​ട​ങ്ങി​യ നി​ര​വ​ധി താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യു​ടേ​താ​ണു ഗാ​ന​ങ്ങ​ൾ. ഛായാ​ഗ്ര​ഹ​ണം -സ​ഞ്ജീ​വ് ശ​ങ്ക​ർ. ക​ലാ​സം​വി​ധാ​നം - ബോ​ബ​ൻ. മേ​ക്ക​പ്പ് -സി.​വി. സു​ദേ​വ​ൻ. കോ​സ്റ്റ്യം ഡി​സൈ​ൻ - എ​സ്. ബി. ​സ​തീ​ശ​ൻ. ക്രി​യേ​റ്റീ​വ് വി​ഷ​ന​റി ഹെ​ഡ് - ബോ​ണി അ​സ​നാ​ർ. കോ​റി​യോ​ഗ്രാ​ഫി - ക​ല, ബൃ​ന്ദ. അ​റ്റ്മോ​സ് മി​ക്സ് - ഹ​രി നാ​രാ​യ​ണ​ൻ. ക​ള​റി​സ്റ്റ് - ഷാ​ൻ ആ​ഷി​ഫ്. പ്രൊ​ജ​ക്റ്റ് മാ​നേ​ജ്മെ​ന്‍റ് ജി​ബി​ൻ ജോ​യ് വാ​ഴ​പ്പി​ള്ളി. സ്റ്റു​ഡി​യോ - ഹൈ ​സ്റ്റു​ഡി​യോ. മാ​ർ​ക്ക​റ്റിം​ഗ് - ഹൈ​പ്പ്. ഡി​സൈ​ൻ - അ​ർ​ജു​ൻ മു​ര​ളി, സൂ​ര​ജ് സു​ര​ൻ. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന ഈ ​ചി​ത്രം കോ​ക്കേ​ഴ്സ് മീ​ഡി​യാ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Kerala

ഒ​റ്റ ത​ന്ത​യ്ക്ക് പി​റ​ന്ന​വ​ൻ, എ​യിം​സ് തൃ​ശൂ​രി​ൽ വ​രു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല: സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: എ​യിം​സ് തൃ​ശൂ​രി​ൽ വ​രു​മെ​ന്ന് താ​ൻ ഒ​രി​ക്ക​ലും പ​റ‍​ഞ്ഞി​ട്ടി​ല്ലെ​ന്നും ക​മ്യൂ​ണി​സം കൊ​ണ്ട് തു​ല​ഞ്ഞു​പോ​യ ആ​ല​പ്പു​ഴ​യെ ക​ര​ക​യ​റ്റാ​നാ​ണ് എ​യിം​സ് ആ​ല​പ്പു​ഴ​യി​ൽ വേ​ണ​മെ​ന്ന് പ​റ​യു​ന്ന​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി.

തൃ​ശൂ​രി​ന്‍റെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള "എ​സ്‍​ജി കോ​ഫി ടൈം​സ്' എ​ന്ന പേ​രി​ലു​ള്ള പു​തി​യ ച​ര്‍​ച്ചാ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി.

രാ​ഷ്ട്രീ​യ​വും പ്രാ​ദേ​ശി​ക​ത​യു​മ​ല്ല താ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ കാ​ണു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് വ​രാ​ൻ തൃ​ശൂ​രു​കാ​ര്‍ പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

തൃ​ശൂ​രി​ൽ നി​ന്ന് എം​പി​യാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് വേ​ണ​ന്നു പ​റ​ഞ്ഞി​രു​ന്നു. താ​ൻ ഒ​റ്റ ത​ന്ത​യ്ക്ക് പി​റ​ന്ന​വ​നാ​ണ്. ഒ​രി​ക്ക​ലും വാ​ക്കു​മാ​റി​ല്ല. മെ​ട്രോ റെ​യി​ൽ സ​ര്‍​വീ​സ് തൃ​ശൂ​രി​ലേ​ക്ക് വ​രു​മെ​ന്നും താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. അ​ങ്ക​മാ​ലി​വ​രെ മെ​ട്രോ പാ​ത എ​ത്തി​യ​ശേ​ഷം ഉ​പ​പാ​ത​യാ​യി പാ​ലി​യേ​ക്ക​ര ക​ട​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​ക​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

മ​റ്റൊ​രു ഉ​പ​പാ​ത​യാ​യി നാ​ട്ടി​ക, തൃ​പ്ര​യാ​ര്‍, ഗു​രു​വാ​യൂ​ര്‍ വ​ഴി താ​നൂ​രി​ലും എ​ത്ത​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Kerala

രാ​ഷ്ട്രീ​യ​വും കു​ത്തി​തി​രി​പ്പും ഇ​ല്ലാ​ത്ത പാ​വം കു​ഞ്ഞു​ങ്ങ​ളാ​ണ് പി​എം ശ്രീ​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍: സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: പി​എം ശ്രീ ​വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ഒ​രു പ​ദ്ധ​തി വ​ന്നു​വെ​ന്നും അ​തി​നെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും വൈ​കി​യാ​ണെ​ങ്കി​ലും പ​ദ്ധ​തി​യി​ൽ ചേ​ര്‍​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ആ​രാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ എ​ന്ന​താ​ണ് നോ​ക്കേ​ണ്ട​ത്. രാ​ഷ്ട്രീ​യ​വും കു​ത്തി​തി​രി​പ്പും ഇ​ല്ലാ​ത്ത പാ​വം കു​ഞ്ഞു​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍. അ​വ​ര്‍​ക്ക് ഇ​തി​ലൂ​ടെ ഗു​ണം ഉ​ണ്ടാ​കും.

50 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് നി​ര്‍​മി​ച്ച സ്കൂ​ളു​ക​ളു​ടെ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണോ ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ള്‍ വ​ള​രേ​ണ്ട​തെ​ന്ന് ആ​ലോ​ചി​ക്ക​ണം. സി​പി​ഐ​ക്ക് അ​വ​രു​ടെ അ​വ​കാ​ശ​മു​ണ്ട്. സി​പി​എ​മ്മി​നും അ​വ​രു​ടെ അ​വ​കാ​ശ​മു​ണ്ട്. കോ​ണ്‍​ഗ്ര​സി​ന് അ​വ​രു​ടെ അ​വ​കാ​ശ​മു​ണ്ട്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും ബി​ജെ​പി​ക്കും അ​വ​രു​ടേ​താ​യ അ​വ​കാ​ശ​മു​ണ്ട്.

എ​ന്നാ​ൽ ഇ​ത് കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​മാ​ണ്. അ​തി​ൽ ക​ള​ങ്കം വ​രു​ത്ത​രു​ത്. എ​ല്ലാം ന​ന്നാ​യി വ​ര​ട്ടെ​യെ​ന്നും അ​ന്ത​രീ​ക്ഷം ന​ന്നാ​വ​ട്ടെ​യെ​ന്നും രാ​ജ്യ​ത്തി​ന്‍റെ വി​ക​ന​സ​ന​ത്തി​ന് പു​തി​യ ഒ​രു അ​ധ്യാ​യം തു​റ​ന്നു​വ​ര​ട്ടെ​യെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Kerala

സു​രേ​ഷ് ഗോ​പി എം​പി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞു; ഇ​ട​പെ​ട്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ

കോ​ട്ട​യം: ക​ലു​ങ്ക് സം​വാ​ദം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സു​രേ​ഷ് ഗോ​പി എം​പി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞു. കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് ആ​ണ് സം​ഭ​വം. നി​വേ​ദ​നം ന​ൽ​കാ​നെ​ത്തി​യ ആ​ളാ​ണ് വാ​ഹ​നം ത​ട​ഞ്ഞ​ത്.

നി​വേ​ദ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​റി​ന് ചു​റ്റും ന​ട​ന്ന ഇ​യാ​ളെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പി​ടി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു. പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ ക​ലു​ങ്ക് സം​വാ​ദം ഒ​രു മ​ണി​ക്കൂ​ർ ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ അ​പ്പോ​ഴൊ​ന്നും ഇ​യാ​ൾ നി​വേ​ദ​നം ന​ൽ​കി​യി​ല്ല.

അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​ണ് പി​ടി​ച്ചു​മാ​റ്റി​യ​തെ​ന്നും നി​വേ​ദ​നം സു​രേ​ഷ് ഗോ​പി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ബി​ജെ​പി അ​റി​യി​ച്ചു.

Kerala

ത​ന്നെ ഒ​ഴി​വാ​ക്കി സി. ​സ​ദാ​ന​ന്ദ​ൻ എം​പി​യെ കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കി​യാ​ൽ സ​ന്തോ​ഷം;​സു​രേ​ഷ് ഗോ​പി

ക​ണ്ണൂ​ര്‍: ത​ന്നെ കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കി പ​ക​രം സി. ​സ​ദാ​ന​ന്ദ​ന്‍ എം​പി​യെ കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കി​യാ​ൽ സ​ന്തോ​ഷ​മെ​ന്ന് സു​രേ​ഷ് ഗോ​പി. എം​പി​യു​ടെ ഓ​ഫീ​സ് ഉ​ട​ന്‍ ഒ​രു കേ​ന്ദ്ര മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആ​യി മാ​റ​ട്ടെ​യെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ക​ണ്ണൂ​രി​ല്‍ സ​ദാ​ന​ന്ദ​ൻ എം​പി​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ദാ​ന​ന്ദ​നെ എം​പി​യാ​യി വി​ല​സാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന സി​പി​എം നേ​താ​വ് എം.​വി. ജ​യ​രാ​ജ​ന്‍റെ പ​രാ​മ​ര്‍​ശ​ന​ത്തി​നും സു​രേ​ഷ് മ​റു​പ​ടി ന​ൽ​കി. സി. ​സ​ദാ​ന​ന്ദ​ന്‍റെ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ത്വം ക​ണ്ണൂ​രി​ലെ ജ​യ​രാ​ജ​ൻ​മാ​രി​ൽ അ​ങ്ക​ലാ​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്നും ക​ണ്ണൂ​രി​ലേ​ക്ക് കൈ​യെ​ത്തി പി​ടി​ക്കാ​നു​ള്ള ആ​ദ്യ​ത്തെ വാ​തി​ൽ തു​റ​ക്ക​ലാ​ണി​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

താ​ൻ എ​ല്ലാ​കാ​ര്യ​വും തു​റ​ന്നു​പ​റ​യു​ന്ന​യാ​ളാ​ണ്. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ള്‍ ഒ​രു പ്ര​ശ്നം ഉ​ണ്ട്. എ​ല്ലാം വ​ള​ച്ചൊ​ടി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ രീ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൂ​ച്ചാ​ണ്ടി കാ​ണി​ച്ച് ത​ന്നെ പേ​ടി​പ്പി​ക്കേ​ണ്ടെ​ന്നും ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് പ​റ​ഞ്ഞു​ത​ന്നെ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സി​നി​മാ​താ​ര​ങ്ങ​ളു​ടെ വീ​ട്ടി​ലെ ഇ​ഡി റെ​യ്ഡ്; ശ​ബ​രി​മ​ല വി​വാ​ദം വ​ഴി​തി​രി​ച്ചു വി​ടാ​നാ​ണെ​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ വാ​ദം ത​ള്ളി ദേ​വ​ൻ

തൃ​ശൂ​ർ: ശ​ബ​രി​മ​ല വി​വാ​ദം വ​ഴി​തി​രി​ച്ചു വി​ടാ​നാ​ണ് സി​നി​മാ​താ​ര​ങ്ങ​ളു​ടെ വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്ന കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ വാ​ദം ത​ള്ളി ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ദേ​വ​ൻ. അ​ത് തെ​റ്റാ​യ വാ​ദ​മാ​ണെ​ന്നും അ​ങ്ങ​നെ ചി​ന്തി​ക്കു​ന്ന​ത് നോ​ൺ​സെ​ൻ​സ് ആ​ണെ​ന്നും ദേ​വ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​വാ​ദം വ​ഴി തി​രി​ച്ചു​വി​ടാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​മെ​ന്നും തോ​ന്നു​ന്നി​ല്ല. സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​പ്രാ​യ​മാ​ണെ​ന്നും ദേ​വ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളും ഹൈ​ക്കോ​ട​തി​യു​മാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ജാ​ഗ്ര​ത കാ​ണി​ക്കു​ന്ന​തെ​ന്നും ദേ​വ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലേ​ത് വി​വാ​ദ​മ​ല്ല, പ​ക​ൽ കൊ​ള്ള​യാ​ണ്. കൊ​ള്ള ന​ട​ന്ന​ത് ശ​ബ​രി​മ​ല​യി​ൽ മാ​ത്ര​മ​ല്ല മ​റ്റു ക്ഷേ​ത്ര​ങ്ങ​ളി​ലു​മാ​ണ്. കൊ​ള്ള ന​ട​ത്തു​ന്ന​വ​ർ ത​ന്നെ ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചാ​ൽ ശ​രി​യാ​വി​ല്ല. ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്വ​ത​ന്ത്ര ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ദേ​വ​ൻ പ​റ​ഞ്ഞു.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) റെ​യ്ഡ് ന​ട​ത്തി​യ​ത് ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം മു​ക്കാ​നാ​കാ​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു. സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം മൂ​ടി​ക്കെ​ട്ടാ​നു​ള്ള ശ്ര​മ​മാ​യാ​ണ് ഈ ​റെ​യ്ഡ് ന​ട​ന്ന​തെ​ന്ന സം​ശ​യം ത​നി​ക്കു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു.

Kerala

താ​ര​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലെ ഇ​ഡി റെ​യ്‌​ഡ്; സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം മു​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് സം​ശ​യം: സു​രേ​ഷ് ഗോ​പി

തി​രു​വ​ന​ന്ത​പു​രം: ദു​ൽ​ഖ​ർ സ​ൽ​മാ​ൻ അ​ട​ക്കം താ​ര​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​ത് ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം മു​ക്കാ​നാ​കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി.

സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം മൂ​ടി​ക്കെ​ട്ടാ​നു​ള്ള ശ്ര​മ​മാ​യാ​ണ് ഈ ​റെ​യ്ഡ് ന​ട​ന്ന​തെ​ന്ന സം​ശ​യം ത​നി​ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര​മ​ന്ത്രി​യാ​യ​തി​നാ​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്നി​ല്ല. പ്ര​ജാ വി​വാ​ദ​വും സ്വ​ർ​ണ ച​ർ​ച്ച​യും മു​ക്കാ​നാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ. എ​ല്ലാം കു​ത​ന്ത്ര​മാ​ണെ​ന്ന് തോ​ന്നു​ന്നു​വെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Kerala

ന​പും​സ​കം, പ്ര​ജാ രാ​ജ്യം, മാ​ക്രി​ക​ൾ; സു​രേ​ഷ് ഗോ​പി​യു​ടെ ക​ലു​ങ്ക് സം​വാ​ദ​ത്തി​ൽ വീ​ണ്ടും വി​വാ​ദ പ​രാ​മ​ർ​ശം

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ചെ​ത്ത​ലൂ​രി​ൽ ന​ട​ന്ന ക​ലു​ങ്ക് സം​വാ​ദ​ത്തി​നി​ടെ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി.

"നേ​ര​ത്തെ ശ​മ്പ​ളം മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ ക​ഞ്ഞി പാ​ത്ര​ത്തി​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു. പാ​ല​ക്കാ​ട്‌ കേ​ര​ള​ത്തി​ന്‍റെ അ​ന്ന പാ​ത്ര​മാ​ണ്. ഇ​നി ക​ഞ്ഞി പാ​ത്രം എ​ന്ന് പ​റ​ഞ്ഞ​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത ചി​ല ന​പും​സ​ക​ങ്ങ​ൾ​ക്ക് അ​ന്ന പാ​ത്രം എ​ന്ന് പ​റ​ഞ്ഞ​ത് ഇ​ഷ്ട​പ്പെ​ടാ​തെ വ​രു​മോ​യെ​ന്ന് അ​റി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ കി​റ്റു​മാ​യി വ​രു​ന്ന​വ​രു​ടെ മു​ഖ​ത്തേ​ക്ക് അ​ത് എ​റി​യ​ണം'.- കേ​ന്ദ്ര മ​ന്ത്രി പ​റ​ഞ്ഞു.

"പ്ര​ജ​ക​ളാ​ണ് ഇ​വി​ടെ രാ​ജാ​ക്ക​ൻ​മാ​ർ. കേ​ര​ളം ന​ന്നാ​ക്കാ​നാ​ണ് ക​ലു​ങ്ക് സം​വാ​ദം ന​ട​ത്തു​ന്ന​ത്. വി​ര​ൽ​ചൂ​ണ്ടി പ്ര​ജ​ക​ൾ സം​സാ​രി​ക്ക​ണം. വ്യ​ക്തി​പ​ര​മാ​യ ഒ​രു ആ​വ​ശ്യ​ങ്ങ​ളും ഇ​വി​ടെ പ​രി​ഗ​ണി​ക്കി​ല്ല. അ​തു വ​ച്ച് കൊ​യ്ത്ത് ന​ട​ത്താ​മെ​ന്ന് മാ​ക്രി​ക​ൾ വി​ചാ​രി​ക്കേ​ണ്ട. നി​വേ​ദ​നം ത​ന്ന​യാ​ളെ ഞാ​ൻ അ​വ​ഹേ​ളി​ച്ചു എ​ന്ന് പ​റ​യു​ന്ന​ത് അ​വ​രു​ടെ മാ​ത്രം വ്യാ​ഖ്യാ​നം. അ​വ​ഹേ​ള​ന​ങ്ങ​ൾ​ക്ക് ഞാ​ൻ പു​ല്ലു​വി​ല​യാ​ണ് ന​ൽ​കു​ന്ന​ത്'.

ഹി​ന്ദു​മ​ത പ​ഠ​ന​ത്തി​ന് സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട യു​വ​തി​യോ​ട് അ​ത് നി​ങ്ങ​ളു​ടെ എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ ക​യ​റി ചോ​ദി​ക്കൂ​വെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ദേ​വ​സ്വം ബോ​ർ​ഡ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ കൈ​യി​ലാ​ണ്. എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ ക​യ​റി മ​ത പ​ഠ​ന​ത്തി​ന് അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട​ണം.

അ​തി​ന് നി​ങ്ങ​ളു​ടെ എം​എ​ൽ​എ​യ്ക്ക് ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ അ​തി​ന് സാ​ധി​ക്കു​ന്ന എം​എ​ൽ​എ നി​ങ്ങ​ൾ ഇ​വി​ടെ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കൂ​വെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

"ന​മ്മു​ടെ കു​ട്ടി​ക​ൾ മാ​ത്രം മ​ത​ത്തി​ന്‍റെ ഒ​രു മൂ​ല്യ​വു​മി​ല്ലാ​തെ​യാ​ണ് വ​ള​രു​ന്ന​ത്. രാ​മാ​യ​ണ​വും മ​ഹാ​ഭാ​ര​ത​വു​മൊ​ക്കെ ടി​വി​യി​ലൂ​ടെ മാ​ത്ര​മേ കാ​ണാ​നാ​കു​ന്നു​ള്ളു, ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് മ​ത​ത്തെ കു​റി​ച്ച് പ​ഠി​ക്കാ​ൻ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ പ​റ്റു​മോ.?' -എ​ന്നാ​ണ് യു​വ​തി സു​രേ​ഷ് ഗോ​പി​യോ​ട് ചോ​ദി​ച്ച​ത്.

Kerala

മ​രി​ച്ച​വ​രെ കൊ​ണ്ടു​വ​ന്ന് വോ​ട്ട് ചെ​യ്യി​പ്പി​ച്ച​വ​രാ​ണ് എ​ന്നെ കു​റ്റം പ​റ​യു​ന്ന​ത്: സു​രേ​ഷ് ഗോ​പി

ഇ​ടു​ക്കി: തൃ​ശൂ​രി​ലെ വോ​ട്ട് വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സു​രേ​ഷ് ഗോ​പി. ശ​വ​ങ്ങ​ളെ കൊ​ണ്ട് വ​ന്നു വോ​ട്ട് ചെ​യ്യി​പ്പി​ച്ച​വ​രാ​ണ് ത​ന്നെ കു​റ്റം പ​റ​യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ഇ​ടു​ക്കി മൂ​ല​മ​റ്റം ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ന​ട​ത്തി​യ ക​ലു​ങ്ക് സം​വാ​ദ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം.

ശ​വ​ങ്ങ​ൾ വോ​ട്ട് ചെ​യ്തു വി​ജ​യി​പ്പി​ച്ച​വ​രാ​ണ് നി​ങ്ങ​ളെ വ​ഹി​ക്കു​ന്ന​ത്. 25 വ​ർ​ഷം മു​ൻ​പ് മ​രി​ച്ച​വ​രെ വ​രെ വോ​ട്ട് ചെ​യ്യി​ച്ചു, പൂ​രം ക​ല​ക്കി, ഗോ​പി ആ​ശാ​നെ ക​ല​ക്കി, ആ​ർ​എ​ൽ​വി​യെ ക​ല​ക്കി എ​ന്നൊ​ക്കെ ത​ന്നെ കു​റ്റം പ​റ​ഞ്ഞു. അ​വ​സാ​നം വോ​ട്ട് ക​ല​ക്കി എ​ന്നു വ​രെ പ​റ​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തൃ​ശൂ​രി​ലെ പ്ര​ചാ​ര​ണ ഘ​ട്ട​ത്തി​ൽ പ​റ‍​ഞ്ഞ​താ​ണ് താ​ൻ ഇ​പ്പോ​ഴും ചെ​യ്യു​ന്ന​ത്. ത​ന്നെ​ക്കൊ​ണ്ട് ചെ​യ്യാ​ൻ പ​റ്റു​ന്ന​തേ താ​ൻ ഏ​ൽ​ക്കു​ക​യു​ള്ളു. ഏ​റ്റാ​ൽ അ​ത് ചെ​യ്തി​രി​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി.

ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് വേ​ണ​മെ​ന്ന് 2015 ൽ ​താ​ൻ എ​ടു​ത്ത നി​ല​പാ​ട് മാ​റ്റാ​ൻ ക​ഴി​യി​ല്ല. ആ​ല​പ്പു​ഴ​യി​ൽ ഇ​ല്ലെ​ങ്കി​ൽ തൃ​ശൂ​രി​ൽ വേ​ണ​മെ​ന്നാ​ണ് നി​ല​പാ​ട് എ​യിം​സ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. അ​ങ്ങ​നെ പ​റ​ഞ്ഞു​വെ​ന്ന് തെ​ളി​യി​ച്ചാ​ൽ ഈ ​പ​ണി നി​ർ​ത്താ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് വേ​ണ​മെ​ന്ന് 2015 ൽ ​താ​ൻ എ​ടു​ത്ത നി​ല​പാ​ടാ​ണ്. അ​ത് മാ​റ്റാ​ൻ ക​ഴി​യി​ല്ല. ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ തൃ​ശൂ​രി​ൽ വേ​ണ​മെ​ന്നാ​ണ് നി​ല​പാ​ട്. എ​യിം​സ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. അ​ങ്ങ​നെ പ​റ​ഞ്ഞു​വെ​ന്ന് തെ​ളി​യി​ച്ചാ​ൽ താ​ൻ രാ​ജി​വ​യ്ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

എ​യിം​സ് അ​നു​വ​ദി​ക്കു​ക കേ​ന്ദ്ര​നി​യ​മം അ​നു​സ​രി​ച്ച്; സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ത്പ​ര്യം: എം.​ടി. ര​മേ​ശ്

 

 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി​യി​ൽ ത​ർ​ക്കം തു​ട​രു​ന്നു. കേ​ന്ദ്ര നി​യ​മം അ​നു​സ​രി​ച്ച് മാ​ത്ര​മാ​യി​രി​ക്കും എ​യിം​സ് അ​നു​വ​ദി​ക്കു​ക​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. എ​യിം​സ് ആ​ല​പ്പു​ഴ​യി​ൽ സ്ഥാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​മേ​ശി​ന്‍റെ പ്ര​സ്താ​വ​ന.

സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ളും ആ​വ​ശ്യ​വു​മാ​ണെ​ന്നും ഓ​രോ നേ​താ​ക്ക​ളും അ​വ​ര​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ളി​ട​ത്ത് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ എ​വി​ടെ എ​യിം​സ് വ​ന്നാ​ലും ബി​ജെ​പി​ക്ക് സ​ന്തോ​ഷ​മാ​ണ്. കേ​ര​ള​ത്തി​ന് എ​യിം​സ് അ​നു​വ​ദി​ക്ക​ണം എ​ന്നേ​യു​ള്ളൂ​വെ​ന്നും ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ബി​ജെ​പി സം​സ്ഥാ​ന സ​മി​തി യോ​ഗം ച​ർ​ച്ച ചെ​യ്യു​മെ​ന്നും ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

Kerala

"സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും ഉ​പ​ദ്ര​വി​ക്ക​രു​ത്': ക​ലു​ങ്ക് സം​വാ​ദ​ത്തി​ൽ സു​രേ​ഷ് ഗോ​പി​ക്ക് പി​ന്തു​ണ​യു​മാ​യി കെ. ​സു​രേ​ന്ദ്ര​ൻ

തൃ​ശൂ​ര്‍: ക​ലു​ങ്ക് സം​വാ​ദ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ പി​ന്തു​ണ​ച്ചും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചും കെ. ​സു​രേ​ന്ദ്ര​ൻ. സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും ഉ​പ​ദ്ര​വി​ക്കാ​തി​രി​ക്ക​ണ​മെ​ന്ന് സു​രേ​ന്ദ്ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഉ​പ​കാ​ര​മാ​വു​ന്ന കാ​ര്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സു​രേ​ഷ്‌​ഗോ​പി​യെ മാ​തൃ​ക​യാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഇ​നി സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും ഉ​പ​ദ്ര​വി​ക്കാ​തെ​യി​രി​ക്കാ​നെ​ങ്കി​ലും ശ്ര​മി​ക്കു​ക​യെ​ന്ന​താ​ണ് മ​ര്യാ​ദ. ക​ലു​ങ്ക് സം​വാ​ദം പോ​ലെ താ​ഴെ​ത​ട്ടി​ലു​ള്ള ജ​ന​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹം ഇ​ട​പെ​ടു​ന്ന​ത് കാ​ണു​മ്പോ​ള്‍ സ്വാ​ഭാ​വി​ക​മാ​യും ചി​ല​ര്‍​ക്ക് ചൊ​റി​ച്ചി​ല്‍ വ​രും. അ​ത് പൊ​ട്ടി​യൊ​ലി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ള്‍ കാ​ണു​ന്ന​ത്. ഇ​തൊ​ക്കെ ന​മ്മ​ള്‍ എ​ത്ര ക​ണ്ട​താ​ണ്- എ​ന്നാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

സു​രേ​ഷ് ഗോ​പി എ​ന്തി​നാ​ണ് അ​ങ്ങ​നെ ചെ​യ്ത​തെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം നി​വേ​ദ​നം സ്വീ​ക​രി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ത​ന്നെ ചോ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ്ര​തി​ക​ര​ണം.

Kerala

നി​വേ​ദ​നം കൈ​പ്പ​റ്റാ​തി​രു​ന്ന​ത് കൈ​പ്പി​ഴ; കൂ​ടു​ത​ൽ വി​വാ​ദ​മു​ണ്ടാ​ക്കാ​നാ​ണ് ചി​ല​രു​ടെ ശ്ര​മം: സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: വ​യോ​ധി​ക​ന്‍റെ വീ​ടി​നു വേ​ണ്ടി​യു​ള്ള നി​വേ​ദ​നം കൈ​പ്പ​റ്റാ​തി​രു​ന്ന​ത് കൈ​പ്പി​ഴ​യാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. അ​ത് ഉ​യ​ർ​ത്തി​ക്കാ​ട്ടി കൂ​ടു​ത​ൽ വി​വാ​ദ​മു​ണ്ടാ​ക്കാ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ന​ട​ന്ന ക​ലു​ങ്ക് ച​ർ​ച്ച​യി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ചി​ല കൈ​പ്പി​ഴ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഈ ​തീ​ഗോ​ളം കെ​ടു​ത്താ​ൻ ഒ​രു​ത്ത​നും വി​ചാ​രി​ക്ക​ണ്ട, ന​ട​ക്കി​ല്ല. അ​തി​നു​ള്ള ച​ങ്കു​റ​പ്പ് ഭ​ര​ത്ച​ന്ദ്ര​നു​ണ്ടെ​ങ്കി​ൽ അ​ത് സു​രേ​ഷ് ഗോ​പി​ക്കും ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

"കൊ​ച്ചു​വേ​ലാ​യു​ധ​ൻ ചേ​ട്ട​ന് വീ​ട് കി​ട്ടി​യ​തി​ൽ സ​ന്തോ​ഷം. ന​ല്ല​കാ​ര്യം. ഇ​നി​യും ഞാ​ൻ വേ​ലാ​യു​ധ​ൻ ചേ​ട്ട​ൻ​മാ​രെ അ​ങ്ങോ​ട്ട് അ​യ​ക്കും. പാ​ർ​ട്ടി ത​യാ​റെ​ടു​ത്ത് ഇ​രു​ന്നോ​ളൂ. ആ​ർ​ജ​വ​വും ച​ങ്കൂ​റ്റ​വും കാ​ണി​ക്ക​ണം. ഞാ​ൻ ഒ​രു ലി​സ്റ്റ് അ​ങ്ങോ​ട്ട് പു​റ​ത്തു​വി​ടും. 14 ജി​ല്ല​യി​ലേ​ക്കും ഞാ​ൻ പോ​കും’ – സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Kerala

വ്യാ​ജ​രേ​ഖ ച​മ​ച്ച് വോ​ട്ടു ചേ​ർ​ത്തെ​ന്ന പ​രാ​തി: സു​രേ​ഷ്ഗോ​പി​ക്കെ​തി​രേ ത​ത്കാ​ലം കേ​സെ​ടു​ക്കാ​നാ​കി​ല്ല

തൃ​ശൂ​ർ: വ്യാ​ജ​രേ​ഖ ച​മ​ച്ച് തൃ​ശൂ​രി​ൽ വോ​ട്ടു ചേ​ർ​ത്തെ​ന്ന പ​രാ​തി​യി​ൽ ത​ൽ​ക്കാ​ലം കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നാ​കി​ല്ല. മു​ൻ എം​പി ടി.​എ​ൻ.​ പ്ര​താ​പ​നാ​ണ് വോ​ട്ട​ർ​പ​ട്ടി​ക ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സു​രേ​ഷ് ഗോ​പി​യും സ​ഹോ​ദ​ര​നും വ്യാ​ജ​രേ​ഖ ച​മ​ച്ച് തൃ​ശൂ​രി​ൽ വോ​ട്ടു ചേ​ർ​ത്തു എ​ന്നാ​യി​രു​ന്നു പ്ര​താ​പ​ന്‍റെ പ​രാ​തി. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം തെ​ളി​യി​ക്കു​ന്ന​തി​നാ​യി വേ​ണ്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പ്ര​താ​പ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​രേ​ഷ്ഗോ​പി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് പ​രാ​തി​ക്കാ​ര​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ സു​രേ​ഷ്ഗോ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ​വോ​ട്ട് വി​വാ​ദ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കാ​നാ​തെ വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ൽ നി​ന്നോ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ൽ നി​ന്നോ ല​ഭി​ക്കേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ഈ ​രേ​ഖ​ക​ൾ കി​ട്ടി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​സി​പി തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ടു ന​ൽ​കി. ക​മ്മീ​ഷ​ണ​ർ ഇ​ക്കാ​ര്യം പ​രാ​തി​ക്കാ​ര​നാ​യ മു​ൻ എം​പി ടി.​എ​ൻ.​പ്ര​താ​പ​നെ അ​റി​യി​ച്ചു.

രേ​ഖ​ക​ൾ ല​ഭി​ക്കു​ന്ന​തി​നും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​മാ​യി പ​രാ​തി​ക്കാ​ര​ന് കോ​ട​തി​യെ സ​മീ​പി​ക്കാം. അ​ല്ലെ​ങ്കി​ൽ രേ​ഖ​ക​ൾ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കേ​സ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ക്കും.

Kerala

"ഞാ​ൻ കാ​ര​ണം വീ​ട് ല​ഭി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷം': വ​യോ​ധി​ക​ന്‍റെ നി​വേ​ദ​നം മ​ട​ക്കി​യ​തി​ൽ പ്ര​തി​ക​രി​ച്ച് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: ഭ​വ​ന​സ​ഹാ​യ അ​പേ​ക്ഷ​യു​മാ​യി എ​ത്തി​യ വൃ​ദ്ധ​നി​ൽ നി​ന്ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​തി​രു​ന്ന സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ്ഗോ​പി. ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി എ​ന്തു ചെ​യ്യാ​ൻ ക​ഴി​യും എ​ന്തു ചെ​യ്യാ​ൻ ക​ഴി​യി​ല്ല എ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ ത​നി​ക്കു​ണ്ടെ​ന്നും പാ​ലി​ക്കാ​നാ​കാ​ത്ത വാ​ഗ്ദാ​ന​ങ്ങ​ൾ ഞാ​ൻ ന​ൽ​കാ​റി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് വ്യാ​ജ​പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്ന​ത് ത​ന്‍റെ ശൈ​ലി​യ​ല്ലെ​ന്നും സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു.

ഫേ​സ്ബുക്കി​ലൂ​ടെ​യാ​ണ് സു​രേ​ഷ്ഗോ​പി ത​ന്‍റെ നി​ല​പാ​ട​റി​യി​ച്ച​ത്. എ​ന്തൊ​ക്കെ​യാ​യാ​ലും താ​ൻ കാ​ര​ണം അ​വ​ർ​ക്കൊ​രു വീ​ടു​ണ്ടാ​കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കേ​ന്ദ്ര​സ​ഹ​മ​ന്ത്രി പ​റ​യു​ന്നു.

<b>സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം</b>

അ​ടു​ത്തി​ടെ ഭ​വ​ന​സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍റെ അ​ടു​ത്ത് വ​ന്ന ഒ​രു അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ നി​ര​വ​ധി വാ​ർ​ത്ത​ക​ളും വ്യാ​ഖ്യാ​ന​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​തി​നെ ചി​ല​ർ സ്വ​ന്തം രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് കാ​ണു​ന്നു.

ഭ​വ​ന​നി​ർ​മ്മാ​ണം ഒ​രു സം​സ്ഥാ​ന വി​ഷ​യ​മാ​ണ്. അ​തി​നാ​ൽ അ​ത്ത​രം അ​ഭ്യ​ർ​ഥ​ന​ക​ൾ ഒ​രാ​ൾ​ക്ക് മാ​ത്രം അ​നു​വ​ദി​ക്കാ​നോ തീ​രു​മാ​നി​ക്കാ​നോ ക​ഴി​യി​ല്ല. അ​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ന്നെ വി​ചാ​രി​ക്ക​ണം. എ​ന്‍റെ ശ്ര​മ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും സി​സ്റ്റ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ച്ച്, ജ​ന​ങ്ങ​ൾ​ക്ക് യ​ഥാ​ർ​ഥ നേ​ട്ട​ങ്ങ​ൾ എ​ത്തി​ക്കാ​നാ​ണ് കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേസ​മ​യം, ഈ ​സം​ഭ​വ​ത്തി​ലൂ​ടെ മ​റ്റൊ​രു പാ​ർ​ട്ടി ആ ​കു​ടും​ബ​ത്തെ സ​മീ​പി​ച്ച് സു​ര​ക്ഷി​ത​മാ​യ ഭ​വ​നം ഉ​റ​പ്പാ​ക്കാ​ൻ മു​ന്നോ​ട്ട് വ​ന്ന​ത് എ​ന്ന കാ​ര്യം കാ​ണു​ന്ന​ത് എ​നി​ക്ക് സ​ന്തോ​ഷ​മാ​ണ്. രാ​ഷ്ട്രീ​യ ഉ​ന്നം ഉ​ള്ള​താ​ണെ​ങ്കി​ലും ഞാ​ൻ കാ​ര​ണം അ​വ​ർ​ക്ക് ഒ​രു വീ​ട് എ​ന്ന​ത് ല​ഭ്യ​മാ​യ​ല്ലോ...

ക​ഴി​ഞ്ഞ ര​ണ്ടു കൊ​ല്ല​ങ്ങ​ളാ​യി ഇ​ത് ക​ണ്ടു​കൊ​ണ്ടി​രു​ന്നു ആ​ളു​ക​ൾ ഞാ​ൻ കാ​ര​ണം എ​ങ്കി​ലും ഇ​പ്പോ​ൾ വീ​ട് വ​ച്ച് ന​ൽ​കാ​ൻ ഇ​റ​ങ്ങി​യ​ല്ലോ... ജ​ന​ങ്ങ​ളു​ടെ പോ​രാ​ട്ട​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ ക​ളി​ക​ൾ​ക്ക​ല്ല, യ​ഥാ​ർ​ഥ പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​ണ് സ്ഥാ​നം എ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം.

Kerala

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. അ​യ്യ​പ്പ സം​ഗ​മം ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​യ​ണ​മാ​യി​രു​ന്നു. ഇ​ത്ര​യും കാ​ലം എ​ന്തു​കൊ​ണ്ട് പ​റ​ഞ്ഞി​ല്ല. അ​ദ്ദേ​ഹ​ത്തോ​ട് എ​ല്ലാം സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലേ​ക്ക് സു​രേ​ഷ് ഗോ​പി​യെ ക​ഴി​ഞ്ഞ​ദി​വ​സം നേ​രി​ട്ട് ക്ഷ​ണി​ച്ചി​രു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് നേ​രി​ട്ട് സു​രേ​ഷ് ഗോ​പി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​യി​രു​ന്നു ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്.

അ​തേ​സ​മ​യം അ​യ്യ​പ്പ സം​ഗ​മം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​രി​പാ​ടി​യാ​ണെ​ന്നാ​ണ് സം​ഘ​പ​രി​വാ​ര്‍ നി​ല​പാ​ട്. അ​തി​നാ​ൽ​ത​ന്നെ സു​രേ​ഷ് ഗോ​പി പ​ങ്കെ​ടു​ക്ക​രു​തെ​ന്ന നി​ല​പാ​ടി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വ​വും.

Kerala

ഞാ​ന്‍ മ​ന്ത്രി​യാ​ണ്, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ചോ​ദി​ച്ചോ​ളൂ: മൗ​നം വെ​ടി​ഞ്ഞ് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: വോ​ട്ട​ര്‍ പ​ട്ടി​ക ക്ര​മ​ക്കേ​ട് വി​വാ​ദ​ത്തി​ൽ ഒ​ടു​വി​ൽ മൗ​നം വെ​ടി​ഞ്ഞ് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. മ​റു​പ​ടി പ​റ​യേ​ണ്ട​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നാ​ണെ​ന്നും താ​ന്‍ മ​ന്ത്രി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ള്‍​ക്ക് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ മ​റു​പ​ടി പ​റ​യും. ഞാ​ന്‍ മ​ന്ത്രി​യാ​ണ്, അ​തു​കൊ​ണ്ടാ​ണ് മ​റു​പ​ടി പ​റ​യാ​ത്ത​ത്. ഞാ​ന്‍ എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സം​ര​ക്ഷി​ക്കും. കൂ​ടു​ത​ല്‍ ചോ​ദ്യ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ചോ​ദി​ച്ചോ​ളൂ എ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ഇ​വി​ടെ​നി​ന്ന് കു​റ​ച്ച് വാ​ന​ര​ന്മാ​ർ ഇ​റ​ങ്ങി​യ​ല്ലോ ഉ​ന്ന​യി​ക്ക​ലു​മാ​യി, അ​വ​രോ​ട് അ​ങ്ങോ​ട്ട് പോ​കാ​ൻ പ​റ. അ​ക്ക​രെ​യാ​യാ​ലും ഇ​ക്ക​രെ​യാ​യാ​ലും അ​വി​ടെ പോ​യി ചോ​ദി​ക്കാ​ൻ പ​റ​യെ​ന്നും സു​രേ​ഷ് ഗോ​പി പ​രി​ഹ​സി​ച്ചു.

തൃ​ശൂ​രി​ല്‍ ശ​ക്ത​ൻ ത​മ്പു​രാ​ന്‍റെ പ്ര​തി​മ​യി​ല്‍ മാ​ല​യി​ട്ട ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി. കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് മു​ൻ​പ് ശ​ക്ത​ൻ ത​മ്പു​രാ​ൻ പ്ര​തി​മ ത​ക​ർ​ന്നി​രു​ന്നു. പി​ന്നീ​ട് സു​രേ​ഷ് ഗോ​പി​യാ​ണ് ഇത് പു​ന​ർ​നി​ർ​മി​ച്ച​ത്. ചി​ങ്ങം ഒ​ന്നി​ന് ശ​ക്ത​ൻ ത​മ്പു​രാ​ന് ഹാ​രം അ​ണി​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

Kerala

"ഇ​ത്ര​ത്തോ​ളം സ​ഹാ​യി​ച്ച​തി​നു ന​ന്ദി': സു​രേ​ഷ് ഗോ​പി തൃ​ശൂ​രി​ല്‍; മു​ദ്രാ​വാ​ക്യം മു​ഴ​ക്കി സ്വീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍

തൃ​ശൂ​ര്‍: വോ​ട്ട് ക്ര​മ​ക്കേ​ട് വി​വാ​ദം ക​ത്തു​ന്ന​തി​നി​ടെ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി തൃ​ശൂ​രി​ലെ​ത്തി. പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി അ​ദ്ദേ​ഹം 9.30 ഓ​ടെ വ​ന്ദേ​ഭാ​ര​തി​ലാ​ണ് തൃ​ശൂ​രി​ലെ​ത്തി​യ​ത്. മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് അ​ശ്വി​നി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സു​രേ​ഷ് ഗോ​പി ചൊ​വ്വാ​ഴ്ച രാ​ത്രി സി​പി​എം ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ പ​രി​ക്കേ​റ്റ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ സ​ന്ദ​ർ​ശി​ച്ചു. അ​തേ​സ​മ​യം, മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ല്‍​കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന അ​ദ്ദേ​ഹം മ​ട​ങ്ങു​ന്ന വ​ഴി "ഇ​ത്ര​ത്തോ​ളം സ​ഹാ​യി​ച്ച​തി​നു ന​ന്ദി' എ​ന്നു മാ​ത്രം പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു.

ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ബോ​ർ​ഡി​ൽ ക​രി​ഓ​യി​ൽ ഒ​ഴി​ച്ച ത​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സി​ലേ​ക്കാ​ണ് സു​രേ​ഷ് ഗോ​പി പോ​യ​ത്.

Latest News

Corehub Up